• Thu. Aug 6th, 2026

24×7 Live News

Apdin News

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

Byadmin

Aug 5, 2026


അലഹബാദ് : സ്ത്രീധന പീഡനത്തിനോ വൈവാഹിക ക്രൂരതയ്‌ക്കോ ഇരയാവു ന്ന പെണ്‍മക്കളോട് പൊരുത്തപ്പെടാനും വിട്ടുവീഴ്ച ചെയ്യാനും ഉപദേശിക്കുന്നത് കുറ്റവാളികള്‍ക്ക് ധൈര്യം പകരുമെന്ന് അലഹബാദ് ഹൈക്കോടതി.
ഇത്തരം പരാതികള്‍ അവഗണിക്കരുതെന്നും ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്‍ , ജസ്റ്റിസ് അബ്ദേഷ് കുമാര്‍ ചൗധരി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
പൊരുത്തപ്പെടാനുള്ള ഉപദേശം ഒരുപക്‌ഷെ, ഇരയുടെ മരണത്തിന് പോലും കാരണമാവാം.
സ്ത്രീധന പീഡനത്തിനിരയായി മരണമടഞ്ഞ ഒരു സ്ത്രീയുടെയും 15 മാസം പ്രായമുള്ള മകളുടെയും കേസ് പരിഗണിക്കുന്നതിനിടെയാണ് ഈ നിരീക്ഷണം. സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭര്‍തൃവീട്ടുകാരുടെ നിരന്തരമായ പീഡനങ്ങളെക്കുറിച്ച് ഈ സ്ത്രീ പലതവണ സ്വന്തം വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് സാധാരണ കുടുംബ വഴക്കുകളായി മാത്രം അവര്‍ കരുതി . സഹായത്തിനും സംരക്ഷണത്തിനും അടിയന്തിര ഇടപെടലിനും വേണ്ടിയുള്ള യഥാര്‍ത്ഥ നിലവിളികളായി ഇത്തരം പരാതികളെ കാണണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

 



By admin