• Wed. Aug 5th, 2026

24×7 Live News

Apdin News

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

Byadmin

Aug 5, 2026


തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് സംവിധാനം അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി. യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കാനാണ് പുതിയ ഡിജിറ്റല്‍ സംവിധാനമെന്ന് അധികൃതര്‍ പറയുന്നു.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ നിര്‍വഹിക്കും.
വാട്‌സാപ്പിലൂടെ സന്ദേശം അയച്ചാല്‍ യാത്ര ചെയ്യേണ്ട ബസിന്റെ സമയവും സീറ്റ് ലഭ്യതയും അറിയാന്‍ സാധിക്കും. തുടര്‍ന്ന് ഡിജിറ്റലായി പണം അടച്ച് ബുക്കിംഗ് പൂര്‍ത്തിയാക്കാം. നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനൊപ്പം കെ.എസ്.ആര്‍.ടി.സിയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുകയാണ് ലക്ഷ്യം. മൊബൈല്‍ ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള യാത്രക്കാര്‍ക്കും എളുപ്പത്തില്‍ ടിക്കറ്റ് എടുക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ സംവിധാനമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.

 

 



By admin