• Thu. Sep 3rd, 2026

24×7 Live News

Apdin News

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Byadmin

Sep 3, 2026


തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യത. കേന്ദ്ര ഉല്‍പ്പാദന നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞു. ദേശീയ വിപണിയില്‍ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതും കാരണം.

കേരളത്തിന് ലഭ്യമാകേണ്ട വൈദ്യുതിയില്‍ വൈകിട്ട് 6.30 മുതല്‍ രാത്രി 12 മണി വരെ ഏകദേശം 700 മെഗാവാട്ടിന്റെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ വൈകിട്ട് 6.30 നും രാത്രി 12 നും ഇടയില്‍ സംസ്ഥാനത്തുടനീളം ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും. കെ എസ് ഇ ബിയാണ് ഇക്കാര്യം അറിയിച്ചത്.

 

 



By admin