• Wed. Jul 23rd, 2025

24×7 Live News

Apdin News

വൻദുരന്ത സ്ഥലങ്ങളിൽ മൃതദേഹങ്ങൾ കണ്ടെത്താൻ കാഡവർ ഡോഗുകൾക്ക് പരിശീനലം പൂർത്തിയാകുന്നു…

Byadmin

Jul 23, 2025



ന്യൂദൽഹി: വൻ അപകടങ്ങൾക്കിടെ രക്ഷാപ്രവർത്തകർക്ക് ഏറെ സഹായകമായ പ്രവർത്തനങ്ങൾക്ക് മൃതദേഹങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനമുള്ള നായകളെ ഉൾപ്പെടുത്തുന്നു. ദേശീയ ദുരന്ത നിവാരണ സേനകളുടെ (എൻഡിആർഎഫ്) ഭാഗഗമാക്കാൻ ‘കാഡവർ ഡോഗുകൾ’ക്ക് പരിശീലനം നൽകിക്കൊണ്ടിരിക്കുകയാണ്. വൻദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ ശരീരമെങ്കിലും കണ്ടെത്തുക ശ്രമകരമായ സാഹചര്യത്തിൽ കാഡവർ നായകളുടെ സാന്നിദ്ധ്യം ഏറെ സഹായകമാകും. ബെൽജിയൻ മാലിനോയിസ്, ലാബ്രഡോർ ഇനങ്ങളിൽപ്പെട്ട ആറ് നായ്‌ക്കളെ ഏതാനും മാസങ്ങളായി ആരക്കോണം (തമിഴ്‌നാട്), ഗാസിയാബാദ് (ഉത്തർപ്രദേശ്) എന്നിവിടങ്ങളിലെ എൻഡിആർഎഫ് താവളങ്ങളിൽ പരിശീലിപ്പിക്കുകയാണ്.
ദുരന്ത സ്ഥലങ്ങളിൽ അവശിഷ്ടങ്ങൾക്കിടയിൽ ജീവനുള്ളവർ ശേിഷക്കുന്നോ എന്ന് കണ്ടെത്താൻ സ്‌നിഫർ നായ്‌ക്കളെയാണ് വിനിയോഗിക്കുന്നത്. കാഡവർ നായ്‌ക്കളെ പരിശീലിപ്പിക്കുന്നത് മരിച്ചവരെ കണ്ടെത്താനാണ്.
ഇവയെ പരിശീലിപ്പിക്കുന്നതിന് അഴുകിയ മനുഷ്യശരീരത്തിന്റെ ഗന്ധം കൃത്രിമമായുണ്ടാക്കിയതാണ് ഉപയോഗിക്കുന്നത്. ഇത് സേന ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇതുവരെ, ജീവൻ രക്ഷിക്കുന്നതിനെക്കുറിച്ചായിരുന്നു ശ്രദ്ധ. മൃതദേഹങ്ങൾ വീണ്ടെടുക്കൽ ഒരിക്കലും പരിശീലനത്തിന്റെ ഔപചാരിക ഭാഗമായിരുന്നില്ല. മണ്ണിടിച്ചിൽ, ഗതാഗത അപകടങ്ങൾ തുടങ്ങിയ ഘട്ടങ്ങളിൽ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ എൻഡിആർഎഫ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അവസാന മൃതദേഹ അവശിഷ്ടവും കണ്ടെടുക്കാൻ ഈ നായകളുടെ സേവനം സഹായകമാകുമെന്നാണ് നേട്ടം. ഏതാനും ചില സംസ്ഥാന രക്ഷാ പ്രവർത്തനങ്ങൾക്ക് കാഡവർ നായ്‌ക്കളെ ഉപയോഗിക്കുന്നുണ്ട്. കൃത്യമായ പരിശീലനം കിട്ടിയാലും കാലാവസ്ഥ, ഈർപ്പം, മഞ്ഞ്, ശക്തമായ മറ്റുഗന്ധങ്ങൾ എന്നിവയെല്ലാം നായയുടെ അവശിഷ്ടങ്ങൾ കാഡവർ ഡോഗുകളുടെ കണ്ടെത്താനുള്ള കഴിവിനെ ബാധിച്ചേക്കാം.
നായകൾക്ക് പരിശീലനം കൊടുക്കുന്നതു സംബന്ധിച്ചും പ്രശ്‌നങ്ങൾ ഏറെയാണ്. പരിശീലനത്തിന് യഥാർത്ഥ ശരീര വസ്തുക്കൾ ആവശ്യമാണ്, ഇത്ഉപയോഗിക്കുന്നതിന് നിയമപരമായോ ധാർമ്മികമായോ തടസങ്ങൾ ഏറെയുണ്ട്. അതുകൊണ്ടാണ് വിദേശത്ത് നിന്ന് പ്രത്യേക സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്നത്. നായ്‌ക്കളുടെ പരിശീലനം അടുത്ത മാസം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത എൻഡിആർഎഫ് ബറ്റാലിയനുകളിൽ ഇവയെ ഉൾപ്പെടുത്താനാണ് ആലോചന.

 

By admin