• Fri. Jul 25th, 2025

24×7 Live News

Apdin News

” ശരിക്കും ഹൃദയസ്പർശിയായത് ” ; പ്രധാനമന്ത്രി മോദി യുകെയിലെത്തി, ലണ്ടനിൽ ഊഷ്മളമായ സ്വീകരണം നൽകി ഇന്ത്യക്കാർ 

Byadmin

Jul 24, 2025



ലണ്ടൻ: വിദേശയാത്രയുടെ ആദ്യ ഘട്ടത്തിൽ വ്യാഴാഴ്ച ലണ്ടനിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യൻ സമൂഹം ഊഷ്മളമായി വരവേറ്റു. പ്രധാനമന്ത്രി മോദിയുടെ വരവിനായി കൈകളിൽ ത്രിവർണ്ണ പതാകയുമായി ആവേശത്തോടെ ക്യൂവിൽ ആളുകൾ നിൽക്കുന്നത് കാണാനാകുമായിരുന്നു.

തുടർന്ന് ജനങ്ങൾ നൽകിയ ആവേശകരമായ സ്വീകരണത്തിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും ഇന്ത്യയുടെ പുരോഗതിയോടുള്ള അവരുടെ സ്നേഹവും സമർപ്പണവും ശരിക്കും ഹൃദയത്തെ സ്പർശിച്ചുവെന്ന് തന്റെ എക്സ് അക്കൗണ്ടിൽ വിശേഷിപ്പിക്കുകയും ചെയ്തു. ഇതിനു പുറമെ പ്രധാനമന്ത്രി മോദി എക്സിൽ സ്വാഗതത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു.

അതേ സമയം  പ്രധാനമന്ത്രി മോദിയുടെ നാലാമത്തെ യുകെ സന്ദർശനമാണിത്. സന്ദർശന വേളയിൽ അദ്ദേഹം ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി കെയർ സ്റ്റാർമറെ കാണുകയും ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിക്കുകയും ചെയ്യും. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള സംഭവവികാസങ്ങളും ചർച്ചകളിൽ ഉൾപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ

ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്‌ക്കുന്നതിലൂടെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും സാധ്യതയുണ്ട്.

By admin