• Fri. Jul 18th, 2025

24×7 Live News

Apdin News

ശുചിത്വത്തില്‍ ചരിത്ര നേട്ടം; വൃത്തിയുള്ള നൂറ് ഇന്ത്യന്‍ പട്ടണങ്ങളില്‍ എട്ടെണ്ണം കേരളത്തില്‍

Byadmin

Jul 18, 2025


തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളില്‍ കേരളത്തിന് വന്‍ നേട്ടം. നൂറ് പട്ടണങ്ങളുടെ പട്ടികയില്‍ എട്ടെണ്ണം കേരളത്തില്‍ നിന്നുള്ളവയാണ്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് കേരളം കൈവരിച്ച നേട്ടം അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ആയിരത്തിന് ഉള്ളില്‍ പോലും കേരളത്തിലെ നഗരങ്ങള്‍ ഉണ്ടായിരുന്നില്ലെന്നിരിക്കെയാണ് ഇത്തവണത്തെ മുന്നേറ്റത്തിന് തിളക്കം വര്‍ധിക്കുന്നത്. കേരളത്തിലെ ആകെയുള്ള 93 നഗരസഭകളില്‍ 82 ഉം ഇക്കുറി ആയിരം റാങ്കില്‍ ഇടം നേടി.

കൊച്ചി (50), മട്ടന്നൂര്‍ (53), തൃശൂര്‍ (58), കോഴിക്കോട് (70), ആലപ്പുഴ (80), ഗുരുവായൂര്‍ (82), തിരുവനന്തപുരം (89), കൊല്ലം (93) നഗരങ്ങളാണ് ആദ്യ നൂറില്‍ ഇടം നേടിയത്. കേരളത്തിലെ 93 നഗരസഭകളില്‍ 82 എണ്ണവും ഇക്കുറി ആയിരം റാങ്കില്‍ ഇടം നേടി. മട്ടന്നൂര്‍ നഗരസഭ സ്‌പെഷ്യല്‍ കാറ്റഗറിയിലെ മിനിസ്റ്റീരിയല്‍ അവാര്‍ഡും സ്വന്തമാക്കി. വെളിയിട വിസര്‍ജ്യമുക്തമായ നഗരങ്ങള്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങായ വാട്ടര്‍ പ്ലസ് റേറ്റിംഗ് തിരുവനന്തപുരം നഗരസഭ സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യത്തെ നഗരം കൂടിയാണ് തിരുവനന്തപുരം.

By admin