• Mon. Apr 20th, 2026

24×7 Live News

Apdin News

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

Byadmin

Apr 20, 2026


ആലപ്പുഴ: ചേര്‍ത്തലയിലെ ഒരു സ്ഥാപനം കൃഷ്ണ ഭഗവാനെ മോശമായി ചിത്രീകരിച്ചുകൊണ്ട് തയാറാക്കി പ്രചരിപ്പിച്ച വിഷു ആശംസ കാര്‍ഡിനെതിരെ പ്രതികരിച്ചവര്‍ക്കെതിരെ ചേര്‍ത്തല പോലീസ് സ്വമേധയാ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ ആവശ്യപ്പെട്ടു.

കുറ്റം ചെയ്തവര്‍ക്ക് തലോടലും കുറ്റം ചൂണ്ടിക്കാട്ടിയവര്‍ക്ക് തല്ലുമെന്ന പിണറായി സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ കേസുകള്‍ എടുത്തിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ പോലും കേസുകള്‍ എടുത്ത് അവരുടെ വീടുകളില്‍ കയറിയിറങ്ങുന്ന പോലീസ് നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല.

ഹിന്ദുത്വത്തിനെ പറ്റി പ്രതികരിച്ച പ്രവര്‍ത്തകരുടെ പേരില്‍ എടുത്തിരിക്കുന്ന കള്ള കേസുകള്‍ പിന്‍വലിക്കുകയും അവരില്‍നിന്ന് പിടിച്ചെടുത്തിരിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഉടന്‍ തന്നെ തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചേര്‍ത്തലയില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് പിന്നീട് ഉണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ തന്നെ നിലവില്‍ എട്ടോളം സ്ഥലങ്ങളിലുള്ള മന്തി കടകളിലും ഒരു ചെരുപ്പ് കടയിലും ഇത്തരത്തില്‍ ശ്രീകൃഷ്ണ ഭഗവാനെ അവഹേളിച്ചുകൊണ്ടുള്ള വിഷു ആശംസകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ബെംഗളൂരുവിലും സമാനസംഭവം ആവര്‍ത്തിച്ചു. ഇത് കാണിക്കുന്നത് ഒരു ടെസ്റ്റ് ഡോസ് എന്ന രീതിയില്‍ ഹിന്ദു സങ്കല്‍പ്പങ്ങളെ അവഹേളിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടായി എന്നുള്ളതാണ്. ഇതിനെതിരെ ശക്തമായ പ്രതികരണം ഹൈന്ദവ സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കഴിഞ്ഞിരിക്കുകയാണ് ഇനിയും അതിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ചേര്‍ത്തല പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇതിനെ ശക്തമായ നേരിടുമെന്നും ഇതിനെതിരെ നിയമപരമായി ധാര്‍മിക പരമായും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

ചേര്‍ത്തലയിലെ വിവാദ സ്ഥാപനം പുറത്തിറക്കിയ ആശംസ കാര്‍ഡ് രാജ്യത്തിനകത്തും പുറത്തും ലക്ഷക്കണക്കിനാള്‍ക്കാര്‍ പ്രചരിപ്പിച്ചിട്ടുണ്ട് അത്രയും ആള്‍ക്കാര്‍ക്കെതിരെ കേസെടുക്കാന്‍ ചേര്‍ത്തല പോലീസ് തയാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തില്‍ വളരെ വലിയൊരു ഹൈന്ദവ അവഹേളനം ഉണ്ടായിട്ടും കേരളത്തിലെ ഭരണകക്ഷിയോ പ്രതിപക്ഷ നേതാവോ ആലപ്പുഴ എംപിയായ കെ.സി. വേണുഗോപാലും യാതൊരു പ്രതിഷേധവും രേഖപ്പെടുത്തിയിട്ടില്ല. ഇതില്‍ നിന്ന് ഇത്തരത്തിലുള്ള ജിഹാദി ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് ഇടത് വലത് മുന്നണി നേതൃത്വങ്ങള്‍ ആണെന്ന് വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



By admin