സംസ്ഥാനത്തെ കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഫാര്‍മസി വിഭാഗത്തില്‍ ആലപ്പുഴ സ്വദേശ അനഘ അനില്‍ ഒന്നാം റാങ്ക് നേടി. കോട്ടയം സ്വദേശി ഋഷികേശ് രണ്ടാം റാങ്കും കരസ്ഥമാക്കി. ഫാര്‍മസി വിഭാഗത്തില്‍ 33,425 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 27,841 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എഞ്ചിനീയറിംങ് വിഭാഗത്തില്‍ മൂവാറ്റുപുഴ സ്വദേശിയായ ജോണ്‍ ഷിനോജ് ഒന്നാം റാങ്ക് നേടി. ഹരികൃഷ്ണന്‍ ബൈജു രണ്ടാം റാങ്കും അക്ഷയ് ബിജു ബി.എന്‍ മൂന്നാം റാങ്കും നേടി. എഞ്ചിനീയറിംങ് വിഭാഗത്തില്‍ 86,549 പേര്‍ പരീക്ഷ എഴുതിയതില്‍ 76,230 പേര്‍ യോഗ്യത നേടിയിട്ടുണ്ട്. 67505 പേരാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എഞ്ചിനീയറിംങ് ആദ്യ പത്ത് റാങ്കുകാരില്‍ ഒരു പെണ്‍കുട്ടി മാത്രമാണ് ഇടം നേടിയിട്ടുള്ളത്.