സംസ്ഥാനത്തെ പത്ത് ഡാമുകളില്‍ റെഡ് അലേര്‍ട്ട്. പത്തനംതിട്ടയിലെ കക്കി, മൂഴിയാര്‍ മാട്ടുപ്പെട്ടി, പൊന്മുടി, ബാണാസുരസാഗര്‍ തുടങ്ങിയ ഡാമുകളിലാണ് റെഡ് അലേര്‍ട്ടുള്ളത്. ഇടുക്കിയില്‍ അഞ്ച് ഡാമുകളിലും റെഡ് അലര്‍ട്ട് തുടരുന്നു.
മാട്ടുപ്പെട്ടി, പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ ഡാമുകളിലാണ് റെഡ് അലര്‍ട്ടുള്ളത്. തൃശൂരിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകളിലും റെഡ് അലര്‍ട്ടുണ്ട്. വയനാട് ഡാമിലും റെഡ് അലെര്‍ട്ടാണ്.