• Thu. Aug 13th, 2026

24×7 Live News

Apdin News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

Byadmin

Aug 12, 2026


തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്‌ക്കാണ് സാധ്യത.

അഞ്ചു ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഞ്ഞ ജാഗ്രത.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ വെള്ളിയാഴ്ചയും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിവിധ ജില്ലകളില്‍ ശക്തമായ മഴ പെയ്തത് വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ നിലവില്‍ മഴ മാറിനില്‍ക്കുകയാണ്.

 



By admin