• Sat. Oct 3rd, 2026

24×7 Live News

Apdin News

സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകളില്‍ യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചു

Byadmin

Oct 3, 2026


സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ (ഒക്ടോബര്‍ 4) മുതല്‍ ചൊവ്വാഴ്ച (ഒക്ടോബര്‍ 6) വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍:

04/10/2026 (ഞായര്‍): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം

05/10/2026 (തിങ്കള്‍): പത്തനംതിട്ട, ഇടുക്കി, മലപ്പുറം

06/10/2026 (ചൊവ്വ): ഇടുക്കി, പാലക്കാട്, വയനാട്

മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

The post സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകളില്‍ യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചു appeared first on .

By admin