• Mon. Jun 22nd, 2026

24×7 Live News

Apdin News

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

Byadmin

Jun 22, 2026



തിരുവനന്തപുരം:സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി.വൈദ്യുതി ലഭ്യത കൂടിയതിനാലാണ് തീരുമാനമെന്ന് കെഎസ്ഇബി.

തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അധിക വൈദ്യുതി ലഭ്യമായതിനെത്തുടര്‍ന്നാണ് തീരുമാനം. കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവര്‍ കോറിഡോറില്‍ നിയന്ത്രണം ഇല്ലാത്തതും കാരണമാണെന്ന് കെഎസ്ഇബി അറിയിച്ചു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ പ്രതീക്ഷിച്ച പോലെ മഴ ലഭിക്കാത്തതും വൈദ്യുതി നിയന്ത്രണത്തിന് കാരണമായി.

By admin