തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വീണ്ടും വായ്പ എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.1000 കോടി രൂപയാണ് വായ്പ എടുക്കുന്നത്.
പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് പണം സമാഹരിക്കുന്നത്. ഏതാണ്ട് 4000 കോടി രൂപയുടെ വായ്പ പൊതുവിപണിയില്‍ നിന്ന് കടപത്രം വഴി സര്‍ക്കാര്‍ സമാഹരിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും ആയിരം കോടി രൂപയുടെ വായ്പയ്‌ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
അടിയന്തരാവശ്യങ്ങള്‍ക്ക് പണം കണ്ടെത്താനാണ് വായ്പയെടുക്കുന്നത്. ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനും കെഎസ്ആര്‍ടിസിയ്‌ക്ക് സഹായം അനുവദിക്കുന്നതും മറ്റ് ചിലവുകള്‍ക്കുമായിട്ടാണ് ഈ പണം പ്രധാനമായും ഉപയോഗിക്കുക. ഓണക്കാലത്തെ ചിലവുകള്‍ക്കായി ഏതാണ്ട് ഇരുപതിനായിരം കോടി രൂപയോളം വേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്.