• Wed. Nov 4th, 2026

24×7 Live News

Apdin News

സച്ചിൻ ശേഷം ലോകം കീഴടക്കി; ചരിത്രത്തിന്റെ നെറുകയിൽ കിംഗ് കോലി

Byadmin

Nov 4, 2026


ഏകദിനത്തിൽ പുതിയ നാഴികക്കല്ല് സ്വന്തമാക്കി ഇന്ത്യൻ താരം വിരാട് കോലി. ഏകദിനത്തിൽ മൂന്നാം നമ്പറിൽ 13,000 റൺസ് നേടിയാണ് വിരാട് റെക്കോർഡിട്ടത്. ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ഏകദിനത്തിലാണ് താരത്തിന്റെ നേട്ടം. ഈ റെക്കോർഡ് നേടുന്ന ചരിത്രത്തിലെ ആദ്യ താരമാണ് വിരാട്.

ഇതിന് മുമ്പ് ഒരു ബാറ്റിംഗ് പൊസിഷനിൽ 13000 റൺസ് കടന്നത് സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ്. രണ്ടാം നമ്പർ പൊസിഷനിൽ ബാറ്റ് ചെയ്ത് 13685 റൺസാണ് നേടിയത്.

മത്സരം നിലവിൽ മഴമൂലം നിർത്തിവെച്ചിരിക്കുകയാണ്. 27 പന്തിൽ 27 റൺസുമായി കോലിയും 39 പന്തിൽ 27 റൺസുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 27 റൺസുമായും ക്രീസിലുണ്ട്. രോഹിത് ശർമ്മ പൂജ്യം റൺസുമായാണ് മടങ്ങിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 185 റൺസിന് പുറത്തായി. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കിവികളെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു.

ഇന്ത്യൻ ബൗളിംഗിൽ അർഷ്ദീപ് സിംഗ് നാല് വിക്കറ്റുകളും ഗുർനൂർ ബ്രാർ മൂന്ന് വിക്കറ്റും അൻഷുൽ കാംബോജ് രണ്ട് വിക്കറ്റുകളും നേടിയപ്പോൾ കിവീസ് തകർന്നു.

ന്യൂസിലാൻഡ് ബാറ്റിംഗിൽ ടിം സൈഫർട്ട് 38 റൺസും ബ്ലെയർ ടിക്നർ 34 റൺസും നേടി മികവ് പുലർത്തി. ഗ്ലെൻ ഫിലിപ്സ് 30 റൺസും ഡാറിൽ മിച്ചൽ 28 റൺസും നേടി തിളങ്ങി.







By admin