• Thu. Oct 1st, 2026

24×7 Live News

Apdin News

സഞ്ജുവിനെ വീണ്ടും തഴഞ്ഞ് വൈഭവ് ഓപ്പണിം​ഗിൽ; ആദ്യ 10 ഓവറിനുള്ളിൽ മുൻനിര വിക്കറ്റുകൾ വീണ് തകർന്ന് ഇന്ത്യ

Byadmin

Oct 1, 2026


2026 ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ആവേശകരമായ രണ്ടാം സെമിഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു.

ജപ്പാനിലെ നിഷിനിലുള്ള കൊറോഗി സ്‌പോർട്സ് പാർക്കിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ സഹാൻ ആരാച്ചിഗെ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ മോശം കാലാവസ്ഥ കാരണം ഉപേക്ഷിച്ചതിനെ തുടർന്ന്, ഉയർന്ന ഐസിസി ടി20 റാങ്കിംഗിന്റെ കരുത്തിലാണ് ഇന്ത്യയും ശ്രീലങ്കയും സെമിയിൽ ഇടംപിടിച്ചത്.

തകർപ്പൻ തുടക്കം, പിന്നാലെ വിക്കറ്റ് വീഴ്ച

എന്നാൽ ഇന്ത്യയുടെ ഓപ്പണറായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ഓപ്പണിം​ഗിൽ നിന്ന് തഴഞ്ഞ് വൈഭവ് സൂര്യവംശിയും അഭിഷേക് ശർമ്മയും ചേർന്നാണ് ഇന്ത്യൻ ബാറ്റിംഗ് ഓപ്പൺ ചെയ്തത്.

ആദ്യ ഓവറുകളിൽ തന്നെ മികച്ച റൺറേറ്റ് നിലനിർത്താൻ കഴിഞ്ഞെങ്കിലും ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടികൾ നേരിട്ടു.

സഹാൻ ആരാച്ചിഗെയുടെ പന്തിൽ സിക്‌സർ അടിച്ചതിന് തൊട്ടുപിന്നാലെ വനുജ സഹാന് ക്യാച്ച് നൽകി അഭിഷേക് ശർമ്മ പുറത്തായി.അതിന് പുറകെ വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസൺ 7 റൺസെടുത്ത് തരിന്ദു രത്‌നായകെയുടെ പന്തിൽ ബൗൾഡായി മടങ്ങി.

മലയാളി താരം പുറത്തായ ശേഷം ക്രീസിലെത്തിയ നായകൻ ശ്രേയസ് അയ്യരെ കാഴ്ചക്കാരനാക്കി 15-കാരൻ വൈഭവ് സൂര്യവംശി ആക്രമിച്ചു കളിച്ചു.

21 പന്തിൽ 6 ഫോറും 2 സിക്‌സറും അടക്കം 38 റൺസെടുത്ത സൂര്യവംശിയെ സഹാൻ ആരാച്ചിഗെയുടെ പന്തിൽ സിനേത് ജയവർധനയുടെ കൈയിൽ ഒതുങ്ങുകയായിരുന്നു.

ആദ്യ 12 ഓവർ പൂർത്തിയാകുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലാണ് ഇന്ത്യ. അക്സർ പട്ടേലും ഇഷാൻ കിഷനുമാണ് നിലവിൽ ക്രീസിലുള്ളത്.

ഇന്ത്യൻ ടീമിലെ മാറ്റങ്ങൾ

വൈഭവ് സൂര്യവംശി, ജസ്പ്രീത് ബുംറ എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. യാഷ് താക്കൂറിന് പകരം ബുംറടീമിലിടം നേടിയത്.

പ്ലേയിംഗ് ഇലവൻ:

ഇന്ത്യ: വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ.

ശ്രീലങ്ക: ലസിത് ക്രൂസ്‌പുള്ളെ, സിനേത് ജയവർധന, സോഹൻ ഡി ലിവേര (വിക്കറ്റ് കീപ്പർ), അഷെൻ ബണ്ഡാര, സഹൻ ആരാച്ചിഗെ (ക്യാപ്റ്റൻ), നുവനിദു ഫെർണാണ്ടോ, ചാമിക കരുണരത്‌നെ, വനുജ സഹൻ, വിജയകാന്ത് വ്യാസകാന്ത്, തരിന്ദു രത്‌നായകെ, ബിനുര ഫെർണാണ്ടോ.

മറ്റൊരു സെമിഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് പാകിസ്ഥാൻ ഫൈനലിൽ കടന്നിട്ടുണ്ട്. ഈ മത്സരത്തിൽ വിജയിക്കുന്നവർ സ്വർണ്ണമെഡൽ പോരാട്ടത്തിൽ പാകിസ്ഥാനെ നേരിടും.







By admin