• Thu. Sep 24th, 2026

24×7 Live News

Apdin News

സഞ്ജു, ഐ ലവ് യൂ… ‘ഞാൻ പാകിസ്ഥാനിൽ നിന്നാണ്; ജപ്പാനെതിരായ മത്സര ശേഷം സഞ്ജുവിന്റെയും പാക് ആരാധകന്റെയും സംഭാഷണം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Byadmin

Sep 24, 2026


സാനോ: ജപ്പാനെതിരായ ഏക ടി20 മത്സരത്തിന് ശേഷം ഇന്ത്യൻ താരം സഞ്ജു സാംസണും പാകിസ്ഥാൻ ആരാധകനും തമ്മിൽ നടന്ന രസകരമായ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ജപ്പാനിലെ സാനോയിൽ മഴമൂലം അഞ്ച് ഓവറാക്കി ചുരുക്കിയ ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യ 2 റൺസിന്റെ ചെറിയ വിജയം സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഈ അപൂർവ്വ സംഭവം.

മത്സരശേഷം ഗ്രൗണ്ടിന് സമീപത്ത് നിന്ന ആരാധകൻ ആദ്യം ഇഷാൻ കിഷനെയാണ് പേരെടുത്ത് വിളിച്ചത്. എന്നാൽ ഇഷാൻ കിഷൻ ശ്രദ്ധിക്കാതിരുന്നതോടെ, അവിടേക്ക് വന്ന മലയാളി താരം സഞ്ജു സാംസണെ ആരാധകൻ ലക്ഷ്യമിടുകയായിരുന്നു.

The moment a fan said to Sanju Samson, “𝗜’𝗺 𝗳𝗿𝗼𝗺 𝗣𝗮𝗸𝗶𝘀𝘁𝗮𝗻 🇵🇰” 🤣😭

𝗙𝗮𝗻: Asked Ishan Kishan for an autograph, but he didn’t respond.

Then he moved to Sanju Samson.

𝗙𝗮𝗻: “Sanju, I love you. Call Abhishek.”

𝗦𝗮𝗻𝗷𝘂: “He’s having his food. He’ll come after that. The match just ended, give us some time.”

𝗙𝗮𝗻: “But I’m from Pakistan 🇵🇰. I love you!” 😂

BRO RUINED EVERYTHING AT THE END 😄— Mukku (@Cric_Mukku) September 24, 2026

സഞ്ജുവിനോട് തന്റെ സ്നേഹം അറിയിച്ചതിനൊപ്പം സഹ ഓപ്പണറായ അഭിഷേക് ശർമ്മയെ കാണണമെന്ന കൗതുകകരമായ ആവശ്യവും അയാൾ മുന്നോട്ടുവെച്ചു.

“സഞ്ജു, ഐ ലവ് യൂ… അഭിഷേകിനെ ഒന്ന് വിളിക്കാമോ?” എന്നായിരുന്നു ആരാധകന്റെ ചോദ്യം.

ഇതിന് തികച്ചും ശാന്തനായ സഞ്ജു നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “അഭിഷേക് ഇപ്പോൾ ഭക്ഷണം കഴിക്കുകയാണ്, അത് കഴിഞ്ഞ് അവൻ വരും. മത്സരം കഴിഞ്ഞതേയുള്ളൂ, ഞങ്ങൾക്ക് കുറച്ച് സമയം തരൂ.”

തുടർന്ന് താരങ്ങൾ കണ്ടുമുട്ടാൻ നിർദ്ദേശിച്ച സ്ഥലത്ത് താൻ കാത്തുനിൽക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ ആരാധകൻ, താൻ പാകിസ്ഥാനിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞത് കൗതുകമുണർത്തി.

“ഞാൻ അവിടെ കാത്തുനിന്നോളാം, ഞാൻ പാകിസ്ഥാനിൽ നിന്നുള്ളയാളാണ്, ഐ ലവ് യൂ!” എന്ന് ആരാധകൻ ആവേശത്തോടെ വിളിച്ചുപറയുകയായിരുന്നു.

ഈ രസകരമായ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ തോതിൽ തരംഗമായിക്കഴിഞ്ഞു.







By admin