• Sun. Sep 29th, 2024

24×7 Live News

Apdin News

സഞ്ജു സാംസണ്‍ വീണ്ടും ഭാരത ടീമില്‍

Byadmin

Sep 29, 2024


മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഭാരത ടീമില്‍. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്‌ക്കുള്ള ടീമില്‍ ഒന്നാം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ഋഷഭ് പന്തിന് വിശ്രമം നല്‍കി. ഇഷാന്‍ കിഷനെ പരിഗണിച്ചില്ല.

സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിങ് എന്നിവരും ടീമില്‍ ഇടം നേടി. പേസ് ബൗളര്‍ മായങ്ക് യാദവാണ് പുതുമുഖം. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ടീമില്‍ തിരിച്ചെത്തി.



By admin