• Thu. Sep 17th, 2026

24×7 Live News

Apdin News

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Byadmin

Sep 17, 2026


തിരുവനന്തപുരം: പുതിയ നിക്ഷേപങ്ങളും ബിസിനസും എളുപ്പത്തില്‍ ആകര്‍ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന ‘സരള്‍ കേരളം’ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ ലൈസന്‍സുകളും അനുമതികളും വൈകാതെ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ‘ഒഎസ്എഡി എന്ന ആശയം മുന്‍നിര്‍ത്തി എല്ലാ അനുമതികളും ഒരൊറ്റ കേന്ദ്രത്തിലൂടെ നല്‍കാനായി ഒരു ഏകീകൃത അതോറിറ്റിക്ക് രൂപം നല്‍കും. ഇതിന്റെ ഭാഗമായി നിലവിലുള്ള 19 നിയമങ്ങളില്‍ കാതലായ ഭേദഗതികള്‍ വരുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

പുതിയ സംവിധാനമനുസരിച്ച് 25 കോടി മുതല്‍ 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ജില്ലാതല ബോഡിയും 50 കോടി രൂപയ്‌ക്ക് മുകളിലുള്ള വലിയ നിക്ഷേപങ്ങള്‍ക്ക് സംസ്ഥാനതല ബോഡിയുമാണ് അനുമതി നല്‍കുന്നത്. കേരള വ്യാവസായിക വികസന കോര്‍പ്പറേഷനാണ് ഇതിന്റെ ഏകോപന ചുമതല. ഒരു പദ്ധതി അനുമതിക്കായി വന്നാല്‍ ഓരോ വകുപ്പും നിശ്ചിത ദിവസങ്ങള്‍ക്കകം പരിശോധന പൂര്‍ത്തിയാക്കി മറുപടി നല്‍കണമെന്ന് നിര്‍ബന്ധമാക്കും. ഏതെങ്കിലും വകുപ്പിന് വിയോജിപ്പുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള അപ്പീല്‍ സംവിധാനവും ഇതിലുണ്ട്.



By admin