കാലിക്കറ്റ്: സര്‍വകലാശാല കാവിവല്‍ക്കരിക്കുന്നു എന്നത് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളില്‍ എസ്എഫ്‌ഐ യുടെ വന്‍ പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാലയില്‍ ജലപീരങ്കിയടക്കമുള്ള പോലീസിന്റെ പ്രതിരോധം ഭേദിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അകത്തുകയറുകയും വൈസ്ചാന്‍സലറിന്റെ ചേംബറിന് മുന്നിലെത്തി കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ ഭരണഘടനയ്ക്കാണ് മുന്‍തൂക്കമെന്ന പ്ലക്കാര്‍ഡും പിടിച്ചാണ് എസ്എഫ്‌ഐക്കാര്‍ പ്രതിഷേധവുമായി എത്തിയത്. പോലീസിന്റെ ബാരിക്കേഡും ജലപീരങ്കിയും മറികടന്ന് സര്‍വകലാശാലയുടെ മതിലുകളൊക്കെ ചാടിക്കടന്ന് ഉള്ളിലേക്ക് ഓടിയ പ്രവര്‍ത്തകര്‍ വിസിയുടെ ഓഫീസിന് മുന്നിലേക്ക് എത്തി. അതിന് ശേഷം പോലീസ് ഗ്രില്ലുകള്‍ പൂട്ടുകയും കയര്‍ ഉപയോഗിച്ച് കെട്ടുകയും ചെയ്‌തെങ്കിലും കയര്‍ പ്രവര്‍ത്തകര്‍ മുറിച്ചു. ജനലിന്റെ ചില്ലുകള്‍ തകര്‍ക്കുകയും അഴികള്‍ ബലമായി വലിച്ചുത്തുറന്ന് പോലീസുമായി കയ്യാങ്കളി നടത്തിയായിരുന്നു ഉള്ളിലേക്ക് കടന്നത്. അതിന് ശേഷം പോലീസിന്റെ മുന്നിലിരുന്ന തന്നെ വി.സി.യുടെ ചേംബറിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ വി.സി. രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴസിറ്റിയിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്. വിവിധ വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം. വി.സി.യോട് നേരിട്ട് തങ്ങളുടെ ആവശ്യം പറയണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. പോലീസുമായുള്ള ഉന്തുംതള്ളും നടക്കുന്നതിനിടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഭാരതാംബ വിവാദവും ഉയര്‍ത്തുന്നുണ്ട്.