• Mon. Sep 28th, 2026

24×7 Live News

Apdin News

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

Byadmin

Sep 28, 2026



കോഴിക്കോട്: ലൈംഗികാതിക്രമ പരാതിയെത്തുടർന്ന് സസ്പെൻഷനിലായ ഡി.വൈ.എസ്.പി വി.യു. ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് മരവിപ്പിച്ചു. ഡി.വൈ.എസ്.പിയെ സർവീസിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ കോഴിക്കോട്ടെ കോൺഗ്രസ് നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഡി.സി.സി പ്രസിഡൻ്റ് ഉൾപ്പെടെയുള്ള നേതാക്കൾ ആഭ്യന്തരമന്ത്രിയുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് തിരിച്ചെടുക്കൽ നടപടി പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. പാലക്കാട് സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉമേഷിനെ നേരത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നത്.

ഈ വിഷയത്തിന് പുറമെ, മറ്റു ഗുരുതരമായ ആരോപണങ്ങളും ഇയാൾക്കെതിരെ ഉയർന്നിരുന്നു. പാർട്ടിയുടെ പ്രതിഷേധം കനക്കുകയും വിഷയം രാഷ്‌ട്രീയമായി ചർച്ചയാവുകയും ചെയ്തതോടെയാണ് ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങിയത്.

By admin