• Mon. Sep 28th, 2026

24×7 Live News

Apdin News

ഞങ്ങൾ അവനെ ആത്ഭുതത്തോടെയാണ് നോക്കി കാണുന്നത്: ധ്രുവ് ജുറെൽ

Byadmin

Sep 28, 2026


ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിയുടെ പ്രതിഭയെ പ്രശംസിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ധ്രുവ് ജുറെൽ. 15 വയസുള്ള കുട്ടിയായ സൂര്യവംശി എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണെന്നാണ് ജുറെൽ. വൈഭവിനെ ആരുമായും താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നും ജുറെൽ പ്രശംസിച്ചു.

‘അവൻ എല്ലാ പ്രശംസയും അർഹിക്കുന്നുണ്ട്. നമുക്കൊന്നും സ്വപ്നം പോലും കാണാൻ സാധിക്കാത്ത കാര്യങ്ങളാണ് അവൻ ചെയ്യുന്നത്. വെറും 15 വയസ്സുള്ള ഒരു കുട്ടി എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ്.

ശരിക്കും വൗ!. സത്യത്തിൽ അവനുമായി താരതമ്യം ചെയ്യാൻ ഒന്നുമില്ല. അവൻ അത്രയും മികച്ചതാണ്. ഞങ്ങൾ അവനെ ആത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. ബാറ്റർമാരായ ഞങ്ങൾക്ക് അവൻ കാര്യങ്ങൾ വളരെ എളുപ്പമാക്കുന്നു’ ജുറെൽ ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.







By admin