സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി തന്നെ അപമാനിച്ചതിനാണ് ലിസ്റ്റിന്‍ സാന്ദ്രാ തോമസിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്.
മലയാള സിനിമയെ നശിപ്പിക്കുന്നു, മലയാള സിനിമയെ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങള്‍ സാന്ദ്രാ തോമസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്രാ തോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ നേരത്തെ പ്രൊഡക്ഷന്‍ കണ്‍ട്രോളന്മാരും സാന്ദ്രതോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.
ലിസ്റ്റിന്‍ സ്റ്റീഫന്‍ മറ്റു പല സിനിമകള്‍ക്കും കൂടി പലിശയ്ക്കു പണം നല്‍കുന്ന ആളാണെന്നും മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയില്‍ ഒതുങ്ങണമെന്ന താല്‍പര്യം അദ്ദേഹത്തേക്കാള്‍ കൂടുതല്‍ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണെന്നും സാന്ദ്ര തോമസ് സമൂഹമാധ്യമത്തിലൂടെ കുറിച്ചിരുന്നു.