കൊച്ചി : പിണറായി വിജയന്റെ മകള്‍ മകള്‍ വീണയ്‌ക്ക് മാസപ്പടി നല്‍കിയ കേസില്‍ സിഎംആര്‍എല്ലിന് വീണ്ടും തിരിച്ചടി.കരിമണല്‍ കമ്പനി സിഎംആര്‍എലും വീണയുടെ കമ്പനി എക്‌സാലോജിക്കുമായുളള ഇടപാടിലെ നിര്‍ണായക രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി സമര്‍പ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചു.
രേഖകള്‍ കൈമാറാന്‍ തടസമില്ലെന്ന് എസ്എഫ്‌ഐഒ അറിയിച്ചു. രേഖകള്‍ കൈമാറരുതെന്ന സിഎംആര്‍എല്‍ വാദം, കമ്പനിക്കാര്യ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി തള്ളി.
നേരത്തേ അന്വേഷണം നടത്തിയ എസ്എഫ്‌ഐഒയുടെ റിപ്പോര്‍ട്ടിന്റെ അനുബന്ധ രേഖകളാണ് ഇഡി ആവശ്യപ്പെട്ടത്.മാസപ്പടി കേസില്‍ തുടരന്വഷണമാകാമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് സിഎംആര്‍എല്ലിനും വീണയ്‌ക്കും എതിരെ കൂടുതല്‍ നടപടികളിലേക്ക് കടക്കുകയാണ് ഇഡി.
എക്‌സാലോജിക്കും സിഎംആര്‍എലും തമ്മിലുണ്ടാക്കിയ കരാറുകള്‍, എക്‌സലോജിക് ബാങ്ക് സ്റ്റേറ്റ്‌മെന്റ്, വീണയുടെ ആദായനികുതി റിട്ടേണ്‍ വിവരങ്ങള്‍, വീണയുടെ വായ്‌പാ തിരിച്ചടവിന്റെ വിശദാംശങ്ങള്‍ എന്നിവയടക്കം 134 രേഖകള്‍ വേണമെന്നാണ് ഇഡിയുടെ ആവശ്യം. ഈ ആവശ്യമാണ് കോടതി അംഗീകരിച്ചത്.