മലപ്പുറം: സിഎച്ച് മുഹമ്മദ് കോയാ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപിംഗ് സൊസൈറ്റീസ് സംഘടിപ്പിക്കുന്ന മൂന്നാമത് സിഎച്ച് മുഹമ്മദ് കോയാ ദേശീയ സെമിനാർ ഈ മാസം 26,27 തീയ്യതികളിൽ നടക്കും. ‘ജനാധിപത്യവും വികസനവും വെല്ലുവിളികളും സാധ്യതകളും’ എന്ന മുഖ്യപ്രമേയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലാ സെമിനാര്‍ ഹാളിലാണ് പരിപാടി. 26 ന് കാലത്ത് 10ന് സി എച്ച് ചെയർ ഡോണർ സംഘടനയായ ഗ്രെയിസ് എഡ്യൂക്കേഷൻ അസോസിയേഷൻ ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
കേരളം വ്യവസായ-എ.ഐ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, കേരളം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി അതിഥികളായി പങ്കെടുക്കും. സംഘാടക സമിതി ചെയർമാൻ ഡോ. എം കെ മുനീര്‍, ടി വി ഇബ്രാഹിം എം.എല്‍.എ, പ്രോ.വൈസ് ചാൻസലർ ഡോ. പി. റഷീദ് അഹ്‌മദ്, എം സി വടകര, പി എ റഷീദ് സംബന്ധിക്കും.
സി എച്ഛ് ചെയർ വിസിറ്റിംഗ് പ്രൊഫസർ മുൻ കേന്ദ്ര നിയമ സർവ്വകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹന്‍ ഗോപാല്‍ മുഖ്യപ്രമേയം വിശദീകരിച്ചു സംസാരിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിൽ ഡൽഹി ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ.അമീര്‍ അലി, ഡോ.ഹരീഷ് വാങ്കഡേ, ഡോ.അദീല അബ്ദുല്ല ഐ.എ.എസ്,പോളണ്ടിലെ യാഗ്യലോണിയൻ സർവ്വകലാശാലയിലെ കമ്പാററ്റീവ് സ്റ്റഡീസ് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊ.
അഭിലാഷ് മലയിൽ, പ്രമുഖ എഴുത്തുകാരിയും ചരിത്രകാരിയുമായ ജെ. ദേവിക, ഡൽഹി ജാമിഅഃ മില്ലിയ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫ.യൂസുഫ് അലി, ബാംഗ്ലൂരിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിബറൽ ആർട്സ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ആര്‍ദ്ര നീലകണ്ഠന്‍ ഗിരിജ, രാഷ്ട്രീയ നിരീക്ഷകൻ ഡോ.ജിന്റോ ജോണ്‍, രാഷ്ട്രീയ-നയരൂപീകരണ വിദഗ്ധനായ ഡോ. നൗഷാദ് തൂമ്പത്ത്, ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ബദ്രിയാ ബീഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ട്രൈബൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രഫ. ഡോ. നാരായണൻ എം.ശങ്കരൻ എന്നിവർ സംസാരിക്കും.
തിരൂർ തുഞ്ചൻ സർവകലാശാല സ്കൂൾ ഓഫ് ഡവലപ്മെന്റ്സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫ. ഷംസീർ കേളോത്ത്, രാഷ്ട്രീയ നിരീക്ഷകൻ എ. മുഹമ്മദ് ഹനീഫ, ഡോ. ആബിദാ ഫാറൂഖി, ഡോ. എ. കെ ഷാഹിന മോൾ, എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ശരീഫ് സാഗർ, അഡ്വ. തൊഹാനി എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരാവും.
കേരള മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, സ്പീക്കര്‍, ആഭ്യന്തര-വിദ്യാഭ്യാസ-പൊതുമരാമത്ത് വകുപ്പു മന്ത്രി, പാര്‍ലമെന്റംഗം തുടങ്ങിയ ഒട്ടേറെ പദവികള്‍ വഹിച്ച സിഎച്ച് മുഹമ്മദ് കോയ സാഹിബിന്റെ നൂറാം ജന്മശതാബ്ദി വര്‍ഷമാണ് 2026. സിഎച്ഛ് ചെയർ ഇതുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളവും ഡല്‍ഹിയിലും ഒരു വര്‍ഷം നീളുന്ന വിവിധ പരിപാടികള്‍ നടത്താനുദ്ദേശിക്കുന്നതായും സംഘാടകർ വിശദീകരിച്ചു. സി.എച്ഛ് മുഹമ്മദ് കോയാ ദേശീയസെമിനാർ ജന്മശതാബ്ദി വര്‍ഷത്തെ ആദ്യ പരിപാടിയാണ്. 250 രൂപയാണ് ദ്വിദിന സെമിനാറിന്റെ പ്രവേശന ഫീസ്. താമസം ആവശ്യമുള്ളവർ 250 രൂപ കൂടി അധികമടക്കണം. https://chchair.mappilaheritagelibrary.com/events/democracy-and-development-opportunities-challenges എന്ന ലിങ്ക് വഴിയാണ് സെമിനാറിൽ രജിസ്റ്റർ ചെയ്യേണ്ടത്.
സെമിനാർ സഘാടക സമിതി ജനറൽ കൺവീനറും സി.എച്ഛ് ചെയര്‍ ഡയരക്ടറുമായ ഖാദര്‍ പാലാഴി, സംഘാടക സമിതി വൈസ് ചെയർമാൻ ഡോ. വി.പി അബ്ദുൽ ഹമീദ് മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അശ്റഫ് തൂണേരി വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.