
ആലപ്പുഴ: സിപിഐക്ക് ചരിത്ര അജ്ഞതയാണെന്ന് സി പി എം.പുന്നപ്ര-വയലാര്‍ സമരചരിത്രത്തിലാണ് വീണ്ടും ഇരുപാര്‍ട്ടികളുമായി തര്‍ക്കം.
ചരിത്ര രേഖ തയാറാക്കാന്‍ സിപിഐയുടെ അനുവാദം ആവശ്യമില്ലെന്ന് സി പിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞു. ശത്രുക്കള്‍ക്ക് ആഘോഷിക്കാന്‍ സിപിഐ അവസരം നല്‍കുന്നുവെന്നും . സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് പുന്നപ്ര- വയലാര്‍ സമരം നടത്തിയത്. എല്ലാത്തിന്റെയും അവകാശികള്‍ സിപിഐ എന്ന വാദം ചരിത്ര അജ്ഞത. നിലവിലെ വിവാദത്തിന്റെ ചേതോവികാരം മനസിലാകുന്നില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
ചിന്ത വാരിക പുറത്തിറക്കിയ ‘കേരളത്തെ പിടിച്ചു കുലുക്കിയ ആറ് ദിനം’ എന്ന പ്രത്യേക പതിപ്പാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ ഇപ്പോള്‍ ഭിന്നതയ്‌ക്ക് കാരണമായത്.പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഹ്രസ്വ ചരിത്രമടങ്ങിയ പതിപ്പ് തയാറാക്കിയത് ടിഎം തോമസ് ഐസക്കാണ്.സമര നായകരായ ടിവി തോമസിന്റെയും സി കെ സുകുമാരപ്പണിക്കരുടെയും പ്രാധാന്യം കുറച്ചു കാണിച്ചു, നേതാക്കള്‍ക്ക് ഗസ്റ്റ് റോള്‍ നല്‍കി എന്നിങ്ങനെയാണ് സിപിഐ ആരോപിക്കുന്നത്.ചരിത്രത്തെ വളച്ചൊടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് തോമസ് ഐസക്ക് നടത്തിയതെന്നാണ് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ടി ജെ ആഞ്ചലോസ് കുറ്റപ്പെടുത്തിയത്.
എന്നാല്‍ വിവാദം അനാവശ്യമെന്ന് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നു. സമര നായകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത് അക്ഷരമാലാ ക്രമത്തിലാണമെന്നും ഇതില്‍ ടിവി തോമസിന്റെ ചിത്രം ആദ്യം നല്‍കാന്‍ കഴിയില്ലല്ലോ എന്നും തോമസ് ഐസക്ക് കുറിച്ചു. ആലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ എല്ലാ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസുകളിലേക്കും പ്രത്യേക പതിപ്പിന്റെ കോപ്പി കൊടുത്തയച്ചിരുന്നു. അപ്പോഴൊന്നും തിരുത്തല്‍ ആവശ്യപ്പെട്ടില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.