• Sat. Jul 12th, 2025

24×7 Live News

Apdin News

‘സി. ദാവൂദിനെതിരെ കൊലവിളി നടത്തിയയാ​ളെ സി.പി.എം താക്കീത്​ ചെയ്യണം’: രമേ​ശ്​ ചെന്നിത്തല

Byadmin

Jul 12, 2025


തിരുവനന്തപുരം: മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിന്റെ കൈവെട്ടുമെന്ന സി.പി.എം ഭീഷണി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന്​ ​​കോൺഗ്രസ്​ നേതാവ്​ രമേശ്​ ചെന്നിത്തല. പരാമർശം പിൻവലിച്ച്​ സി.പി.എം മാപ്പ്​ പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വാർത്ത കൊടുത്തതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരു​ടെ കൈയും കാലും വെട്ടുമെന്ന്​ ഭീഷണിപ്പെടുത്തുന്നത്​ അങ്ങേയറ്റം പ്രതിഷേധാർഹമാണ്​. കൊലവിളി നടത്തിയയാ​ളെ സി.പി.എം സംസ്ഥാന സെക്രട്ടറി താക്കീത്​ ചെയ്യുകയും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.

മുൻ എം.എൽ.എ എൻ. കണ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗം സംബന്ധിച്ച പരാമർശത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മീഡിയവണ്ണിനെതിരെ വർഗീയ ആരോപണങ്ങൾ ഉന്നയിച്ച സി.പി.എം പ്രാദേശിക നേതാവിന് മറുപടി നൽകവേ മീഡിയവൺ മാനേജിങ് എഡിറ്ററായ ദി. ദാവൂദ് മുൻ എം.എൽ.എ കണ്ണൻ നടത്തിയ പ്രസംഗം പരാമർശിച്ചതാണ് പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചത്.

1996 മുതൽ 2001 വരെ വണ്ടൂർ എം.എൽ.എയായിരുന്ന എൻ. കണ്ണൻ 1999 മാർച്ച് 23 ന് നിയസഭയിൽ മലപ്പുറം ജില്ലയിലെ താലിബാൻ വത്കരണത്തെ കുറിച്ച് നടത്തിയ ഒരു സബ്മിഷനാണ് ചൂണ്ടിക്കാണിച്ചത്.

‘ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളിൽ പ്രകാശിപ്പിക്കുന്ന നക്ഷത്ര വിളക്കുകൾ മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. ശബരിമലക്ക് പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. എന്നുള്ള ശാസനയാണ് നൽകികൊണ്ടിരിക്കുന്നത്.’ എന്ന് പറഞ്ഞ സഖാവിന്റെ പാർട്ടി ക്ലാസുകൾ കേട്ടുവളർന്നയാളാണ് മിഡിയവണിനെതിരെ വർഗീയ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു പരാമർശം.

By admin