
തിരുവനന്തപുരം : കാപ്പ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണത്ത് നിന്നുളള ബി ജെ പി കൗണ്‍സിലര്‍ സുഗതന് ജാമ്യം നിഷേധിച്ച് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി .രണ്ട് കേസുകളിലാണ് ജാമ്യം നിഷേധിച്ചത്.
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും ക്ഷേത്രോത്സവത്തിനിടെ കുളുമല സ്വദേശി പ്രശാന്തിനെ മര്‍ദിച്ചെന്നുമുളള കേസുകളിലാണ് ജാമ്യം തേടിയിരുന്നത്.വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് സുഗതനെതിരെ രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി ചുമത്തിയിരുന്നത്.കഴിഞ്ഞ മാസമാണ് വീട് വളഞ്ഞ് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തുവച്ച് വെടിയുതിര്‍ത്ത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചാണ് കൗണ്‍സിലറെ പൊലീസ് കസ്റ്റഡിയിലെടുത്തത്
കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത സുഗതനെ കോടതി വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു.കാപ്പ ചുമത്തിയതിനാല്‍ സുഗതനെ കൗണ്‍സിലില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സി പി എമ്മും കോണ്‍ഗ്രസും പ്രതിഷേധത്തിലാണ്.നേരിയ ഭൂരിപക്ഷത്തില്‍ ബി ജെ പി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം അട്ടിമറിക്കാനാണ് സി പി എമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്.രാഷ്‌ട്രീയ എതിരാളികളെ ക്രിമിനല്‍ കേസില്‍ പെടുത്തി ജയിലില്‍ ഇടുക എന്നുള്ളത് സിപിഎം സമീപനമാണെന്നും ജനങ്ങള്‍ തിരഞ്ഞെടുത്ത കൗണ്‍സിലര്‍ ആണ് ആര്‍ സുഗതനെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.