• Sun. Sep 22nd, 2024

24×7 Live News

Apdin News

സെന്‍ട്രല്‍ ഭാരത് സേവക് സമാജ് അവാര്‍ഡ് ജ്യോതിഷ പണ്ഡിതന്‍ ആലത്തൂര്‍ ഉണ്ണികൃഷ്ണന്‍ പണിക്കര്‍ക്ക്

Byadmin

Sep 14, 2024


ആലത്തൂര്‍: കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെ കീഴിലുള്ള നാഷണല്‍ ഡവലപ്പ്മെന്റ് ഏജന്‍സിയുടെ ദേശീയ പുരസ്‌ക്കാരമായ സെന്‍ട്രല്‍ ഭാരത് സേവക് സമാജ് അവാര്‍ഡ് ജ്യോതിഷ പണ്ഡിതന്‍ ആലത്തൂര്‍ ഉണ്ണികൃഷ്ണന്‍ പണിക്കര്‍ക്ക്. ബിഎസ്എസ് ദേശീയ പ്രസിഡന്റ് ബി.എസ്. ബാലചന്ദ്രന്‍ പുരസ്‌കാരം കൈമാറി. 24 വര്‍ഷത്തിലധികം ജ്യോതിഷം പ്രാക്ടീസ് ചെയ്യുന്നു. കേരളത്തിനകത്തും പുറത്തു പ്രശസ്തിയാര്‍ജ്ജിച്ച പാരമ്പര്യ ജ്യോതിഷ പണ്ഡിതനാണ്.

പ്രമുഖ ജ്യോതിഷ മാസികകളില്‍ സ്ഥിരമായി ഫീച്ചറുകള്‍ എഴുതാറുണ്ട്. ജ്യോതിഷത്തില്‍ റിസര്‍ച്ചും നടത്തുന്നു. പാടൂര്‍ കളരിക്കല്‍ തറവാട്ടിലെ ജ്യോതിഷ പണ്ഡിതനായ ശാന്തകുമാര പണിക്കരുടെയും, പുതൂര്‍ക്കര തറവാട്ടിലെ ജ്യോതിഷ പണ്ഡിതനായ ഉണ്ണി പണിക്കരുടെയും ചെറുമകനാണ്. കേരള കളരിക്കുറുപ്പ് കളരി പണിക്കര്‍ സംഘം സമുദായത്തിന്റെ ജില്ലാ ട്രഷററും ഫിലമെന്റ് കലാ സാഹിത്യ വേദിയുടെ സംസ്ഥാന ട്രഷററുമാണ്.

 



By admin