വിജ്ഞാപനം www.rect.crpf.gov.in ല്‍
അപേക്ഷ ഓണ്‍ലൈനായി മേയ് 19 വരെ സ്വീകരിക്കും
കേരളത്തില്‍ 306 ഒഴിവുകള്‍; പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം
സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ (സിആര്‍പിഎഫ്) ടെക്‌നിക്കല്‍ ആന്റ് ട്രേഡ്‌സ്മാന്‍, പയനിയര്‍ വിഭാഗത്തില്‍ കോണ്‍സ്റ്റബിള്‍മാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഒഴിവുകള്‍ ആകെ 9195. ശമ്പളനിരക്ക് 21700- 69100 രൂപ. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അതത് സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലഭ്യമായ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
കേരളത്തില്‍ വിവിധ ട്രേഡുകളിലായി 306 ഒഴിവുകളാണുള്ളത്. പുരുഷന്മാര്‍ക്ക് ഇനിപറയുന്ന ട്രേഡുകളിലാണ് അവസരം. ബ്രാസ്ബാന്‍ഡ്-6 ബാര്‍ബര്‍-8, ബ്യൂഗ്ലര്‍-57, കോബ്ലാര്‍-6, കുക്ക്- 43, കാര്‍പ്പന്റര്‍-5, ഡ്രൈവര്‍-94, മാലി-4, മോട്ടോര്‍ മെക്കാനിക്ക് വെഹിക്കിള്‍-21, പൈപ്പ് ബാന്‍ഡ്-1, പെയിന്റര്‍-5, സഫായി കര്‍മാചാരി-16, ടെയിലര്‍-10, വാട്ടര്‍ കാരിയര്‍- 17, വാഷര്‍മാന്‍-11, വനിതകള്‍ക്കുള്ള ട്രേഡുകള്‍- ബ്രാസ് ബാന്‍ഡ്-1, വാട്ടര്‍ കാരിയര്‍-1 (ആകെ 306).
ഡൊമിസൈല്‍ നിബന്ധനകളില്ലാതെ അഖിലേന്ത്യ തലത്തില്‍ ലഭ്യമായ തസ്തികയും ട്രേഡുകളും- കോണ്‍സ്റ്റബി
ള്‍ (പയനിയര്‍) പുരുഷന്മാര്‍ക്ക് 20 ഒഴിവുകള്‍ (മേസണ്‍-13, ഇലക്ട്രീഷ്യന്‍-7) ഇതിലേക്ക് ഏത് സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
യോഗ്യത: ഡ്രൈവര്‍ തസ്തിക/ ട്രേയിഡ്/ എസ്എസ്എല്‍സി/ തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. കൂടാതെ ഹെവിട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. (ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയാണ് നിയമനം) പ്രായപരിധി 21-27 വയസ്.
മറ്റ് ട്രേഡുകള്‍ക്ക് എസ്എസ്എല്‍സിയും ബന്ധപ്പെട്ട ട്രേഡില്‍ അംഗീകൃത ഐടിഐ സര്‍ട്ടിഫിക്കറ്റും ഉണ്ടാകണം. തത്തുല്യയോഗ്യത/ പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. പ്രായപരിധി 18-23 വയസ്.
പട്ടികജാതി/ വര്‍ഗ്ഗം/ ഒബിസി/ വിമുക്തഭടന്മാര്‍ മുതലായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.rect.crpf.gov.in ല്‍ ലഭ്യമാണ്. മേയ് 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷാഫീസ് ഓരോ തസ്തികയ്‌ക്കും 100 രൂപ. വനിതകള്‍ക്കും പട്ടികജാതി/ വര്‍ഗ്ഗം/ വിമുക്തഭടന്മാര്‍ വിഭാഗങ്ങള്‍ക്കും ഫീസില്ല. വിസ/ മാസ്റ്റര്‍ കാര്‍ഡ്/ റുപേക്രഡിറ്റ്/ ഡബിറ്റ്കാര്‍ഡ്/ യുപിഐ, നെറ്റ് ബാങ്കിംഗ് മുഖേന ഫീസ് അടക്കാം.
സെലക്ഷന്‍: കായിക ക്ഷമത പരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡര്‍ഡ് ടെസ്റ്റ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ട്രേഡ്/ സ്‌കില്‍ ടെസ്റ്റ്, സര്‍ട്ടിഫിക്കറ്റ് പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. കേരളത്തില്‍ സെലക്ഷന്‍ ടെസ്റ്റുകള്‍ക്ക് ഗ്രൂപ്പ് സെന്റര്‍, സിആര്‍പിഎഫ്, പള്ളിപ്പുറം, തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ് കൂടുതല്‍ വിവിരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.