ന്യൂദല്‍ഹി: സോണിയാഗാന്ധിയുടെ ആത്മകഥയിലെ പല ഭാഗങ്ങളും വസ്തുതകള്‍ കൊണ്ടും രേഖകള്‍ കൊണ്ടും സമര്‍ത്ഥിക്കാന്‍ കഴിയാത്ത കാര്യങ്ങളായതിനാലാണ് പെന്‍ഗ്വിന്‍ ബുക്സ് ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചതെന്ന് ചിന്തകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റും ആയ ഡോ.കെ. എസ്. രാധാകൃഷ്ണന്‍.
സോണിയാഗാന്ധിയുടെ ആത്മകഥ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പെന്‍ഗ്വിന്‍ ബുക്സ് പിന്‍മാറിയതിന് പിന്നില്‍ ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് അറിഞ്ഞതിനാലാണെന്ന് വിലയിരുത്തല്‍. കാരണം ഒരു പുസ്തക പബ്ലിഷിംഗ് കമ്പനിയും വസ്തുതകള്‍ക്ക് നിരക്കാത്തത് പ്രസിദ്ധീകരിക്കില്ല. കോടതിയില്‍ പോയാല്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരു കാര്യം പറയാന്‍ പെന്‍ഗ്വിന് സാധിക്കൂ. – ഡോ.കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.
ഇപ്പോഴെ അനേകം വഞ്ചന, തട്ടിപ്പ് കേസുകളില്‍ ഇപ്പോഴേ പ്രതിയാണ് സോണിയാഗന്ധി. അതിനാല്‍ അവര്‍ക്ക് എന്ത് എഴുതാനും മടിയുണ്ടാകില്ല. പക്ഷെ പെന്‍ഗ്വിന്‍ ബുക്സിന് അതിന് കഴിയില്ല. വസ്തുതകള്‍ അല്ലെങ്കില്‍ അത് പ്രസിദ്ധീകരിച്ചാല്‍ വന്‍തുകയാണ് നഷ്ടപരിഹാരം നല്‍കേണ്ടിവരിക. അതാണ് പെന്‍ഗ്വിന്‍ ഇത് പ്രസിദ്ധീകരിക്കാന്‍ മടികാണിക്കുന്നത്. പൊതുവെ തനിക്ക് ചുറ്റും രഹസ്യങ്ങളുടെ ഒരു വലിയ ലോകം വഹിക്കുന്ന രാഷ്‌ട്രീയനേതാവാണ് സോണിയാഗാന്ധി. – ഡോ.കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.