• Mon. Aug 31st, 2026

24×7 Live News

Apdin News

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Byadmin

Aug 31, 2026


ചങ്ങനാശ്ശേരി: ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കളാണെന്നും അവരുടെ കഴിവുകളെ തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കണമെന്നും കേന്ദ്ര-മന്ത്രി സുരേഷ് ഗോപി. വേഴയ്‌ക്കാട്ട് സുകൃതം റിഹാബ് ഇന്‍സ്റ്റിറ്റിയൂഷന്റെ പുതിയ മന്ദിരത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. ബിപിസിഎല്ലിന്റെ സാമൂഹിക പ്രതിബദ്ധതാ നിധി ഉപയോഗിച്ച് നവീകരിച്ചപ്പോള്‍ സുകൃതം റിഹാബ് ഇന്‍സ്റ്റിറ്റിയൂഷന്‍ വളരെ മനോഹരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ജനിതക വൈകല്യങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ ഉണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിവിധപദ്ധതികളുടെ ഭാഗമായിട്ടുള്ള പ്രീ പ്രഗ്‌നന്‍സി സ്‌കാനിങ് മെഷീന്‍ അട്ടപ്പാടി വനവാസി മേഖലയില്‍ ഏര്‍പ്പെടുത്തി.

വനവാസി മേഖലയില്‍ ഉണ്ടായിരുന്ന അരിവാള്‍ രോഗം ഇപ്പോള്‍ ഇല്ലെന്നും അതു കണ്ടുപിടിക്കുന്നതിന് പ്രത്യേകവകുപ്പ് തന്നെ അവിടെ പ്രവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു. സുകൃതം ചാരിറ്റിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ച സുരേഷ് ഗോപി ഇത് കേരളം മുഴുവന്‍ വ്യാപിക്കട്ടെയെന്നും ആശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വികസിത രാജ്യം സ്വപ്‌നം കാണുന്നത് ജനതയുടെ അഭിവൃദ്ധിക്കു വേണ്ടിയാണ്. കുട്ടികള്‍ നമ്മുടെ രാജ്യത്തിന്റെ സ്വത്താണെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിപിസിഎല്ലിന്റെ സിഎസ്ആര്‍ഫണ്ട് ഇനി അങ്കണവാടികള്‍ക്കും കായികരംഗത്തിനും മാത്രമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സുകൃതം ചാരിറ്റ ിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.പി. സുരേഷ് അധ്യക്ഷനായിരുന്നു. നഗര സഭാ ചെയര്‍മാന്‍ ജോമിജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബിപിസിഎല്‍ ജനറല്‍ മാനേജര്‍(എച്ച്ആര്‍) എന്‍. മേഘനാഥന്‍, ആര്‍എസ്എസ്‌സഹ പ്രാന്ത പ്രചാരക് കെ. പ്രശാന്ത്, വാര്‍ഡ് കൗണ്‍സിലര്‍ വി.കെ. സത്യന്‍, സുകൃതം ചാരിറ്റിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഒ.ആര്‍ ഹരിദാസ്, സെക്രട്ടറി കെ.എസ്. ഓമനക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആര്‍എസ്എസ് ജില്ലാ സംഘ ചാലക് എ. കേരള വര്‍മ്മ, ബിപിസിഎല്‍ ചീഫ് ജനറല്‍ മാനേജര്‍(പ്രൊജക്ട്) പി. സതീഷ് കുമാര്‍, സേവാഭാരതി ജില്ലാ ഉപാധ്യക്ഷന്‍ കെ.ആര്‍ ജനാര്‍ദ്ദനന്‍, സുകൃതം റിഹാബ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രസിഡന്റ് ഡോ. വിഷ്ണു വി. നായര്‍, പ്രൊഫഷണല്‍ ഡയറക്ടര്‍ ഡോ. ആര്‍.ജെ.ധനേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബിപിസിഎല്ലിന്റെ ഫണ്ട് സുകൃതം റിഹാ് ഇന്‍സ്റ്റിറ്റിയൂഷനു നല്‍കിയ സുരേഷ്‌ഗോപിയെ പ്രസിഡന്റ് ഡോ. വിഷ്ണു വി. നായര്‍, സെക്രട്ടറി കെ.പി. സജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.

 

 



By admin