• Wed. Jul 2nd, 2025

24×7 Live News

Apdin News

സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ സാഹസികയാത്ര; രക്ഷിതാവിനെതിരെ കേസ്

Byadmin

Jul 2, 2025


കോഴിക്കോട് ബാലുശ്ശേരിയില്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു. ബൈക്ക് ഓടിച്ചത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കോക്കല്ലൂരിലാണ് ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥികള്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയത്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു.

By admin