പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ പിടിച്ചുകയറ്റി ലൈംഗികാതിക്രമത്തിനു ശ്രമിച്ചുവെന്ന പരാതിയില്‍ ചെറുകോല്‍പ്പുഴ ഇടത്തറമണ്‍ മുണ്ടപ്‌ളാക്കല്‍ അജിത്തിനെ (31) ഇലവുംതിട്ട പൊലീസ് അറസ്റ്റു ചെയ്തു.
പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്നതിനിടെ യുവാവ് ബലമായി കാറില്‍ പിടിച്ചു കയറ്റിയുകയായിരുന്നു. പുതിയത്തു പടിക്കല്‍ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ചാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. കാറില്‍വച്ച് പ്രതി ദേഹോപദ്രവവും നടത്തി. നഖം കൊണ്ട് പെണ്‍കുട്ടിക്ക് മുറിവേറ്റു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയുടെ ചിത്രം പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. കയറ്റിക്കൊണ്ടുപോയ കാര്‍ പൊലീസ് പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.