ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം ധാക്കയുടെ വടക്കന്‍ മേഖലയിലെ ഒരു സ്‌കൂള്‍ കാമ്പസില്‍ തകര്‍ന്നുവീണ് ഒരാള്‍ മരമണടഞ്ഞതായി റിപ്പോര്‍ട്ട്. അനേകം പേര്‍ക്ക്പരിക്കേറ്റതായും വിവരമുണ്ട്. കുട്ടികള്‍ ഉണ്ടായിരുന്ന ധാക്കയിലെ ഉത്തര ഏരിയയിലെ മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജിന്റെ കാമ്പസിലാണ് വിമാനം തകര്‍ന്നുവീണതെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
അപകടസ്ഥലത്ത് നിന്ന് തീയും പുകയും ഉയരുന്നത് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കാണാം. വിദ്യാര്‍ത്ഥികളടക്കം 13 പേര്‍ക്ക് പരിക്കേറ്റതായി ജമുന ടിവി റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. സംഭവത്തില്‍ മരണമടഞ്ഞത് പൈലറ്റാണോ എന്ന് സംശയം ഉയരുന്നുണ്ട്. പുറത്തുവരുന്നത് പ്രാഥമിക വിവരങ്ങളാണ്. കോളേജ് സമുച്ചയത്തിന് മേലായിരുന്നു വിമാനം തകര്‍ന്നുവീണത് എന്നത് വലിയ ആശങ്ക ഉയര്‍ത്തുവിടുന്നുണ്ട്്. കൂടുതല്‍ ആളപായം ഉണ്ടായേക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.
തകര്‍ന്നുവീണ എഫ്-7 ബിജിഐ വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് ആര്‍മിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസ് ഒരു ഹ്രസ്വ പ്രസ്താവന ഇറക്കി. ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതല്ലാതെ മറ്റ് വിവരങ്ങളൊന്നും നല്‍കിയിട്ടില്ല.