• Wed. Oct 21st, 2026

24×7 Live News

Apdin News

സ്ത്രീകള്‍ പുരുഷന്മാരുടെ സ്വത്താണെന്ന് വിശ്വസിക്കുന്നവരാണ് ആര്‍എസ്എസെന്ന് രാഹുല്‍ ഗാന്ധി; സ്ത്രീകളെ നിരവധി സ്ത്രീകള്‍ ആര്‍എസിഎസിലുണ്ടെന്ന് മറുപടി

Byadmin

Oct 21, 2026


ന്യൂദല്‍ഹി: ആര്‍എസ് എസ് സ്ഥാപക ദിനത്തില്‍ ആര്‍എസ് എസില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യസമത്വമില്ലെന്ന വിമര്‍ശനമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആര്‍എസ് എസ് നേതാക്കള്‍ ചിന്തോദ്ദീപകമായ മറുപടിയുമായി രംഗത്തെത്തിയതോടെ രാഹുല്‍ ഗാന്ധി പ്രതിരോധത്തിലായി. ആര്‍എസ് എസ് ഒരു പുരുഷാധിപത്യ സംഘടനയാണെന്ന വിമര്‍ശനത്തിനെതിരെ സ്ത്രീകളെ അങ്ങേയറ്റം ഉയര്‍ന്ന തലത്തില്‍ ബഹുമാനിക്കുന്ന സംഘടനയാണ് ആര്‍എസ്എസെന്നും സ്ത്രീകള്‍ക്ക് തുല്യ അവകാശനം നല്‍കുന്നുണ്ടെന്നുമായിരുന്നു ആര്‍എസ്എസ് നേതാക്കളുടെ പ്രതികരണം. “ആര്‍എസ്എസിന് സ്ത്രീകളുടെ പ്രത്യേക വിഭാഗമുണ്ട്. നിരവധി സ്ത്രീകള്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നു എന്ന കാര്യം രാഹുല്‍ ഗാന്ധിയ്‌ക്ക് ഒരു പക്ഷെ അറിയില്ലായിരിക്കും. “- ശ്രീനഗറില്‍ നിന്നുള്ള മുതിര്‍ന്ന ആര്‍എസ് എസ് നേതാവ് രാംലാല്‍ തിരിച്ചടിച്ചു. .

സ്ത്രീകള്‍ പുരുഷന്മാരുടെ സ്വത്താണെന്ന് വിശ്വസിക്കുന്നവരാണ് ആര്‍എസ്എസെന്ന് വിമര്‍ശിക്കുന്നതിന് മുന്‍പ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെക്കുറിച്ച് ഒന്ന് പഠിക്കണമെന്നായിരുന്നു ബിജെപി നേതാവ് രാം കാദമിന്റെ വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെ കപടനാട്യത്തിന് മറ്റൊരു ഉദാഹരണമാണ് ഈ വിമര്‍ശനമെന്നും ബിജെപി വക്താവ് സി.ആര്‍ കേശവന്‍ പറഞ്ഞു.

ആർ എസ് എസ് പക്ഷത്തുള്ള പല സ്ത്രീകളുടെയും പിന്തുണ തനിക്കൊപ്പമുണ്ടെന്നും, അവരുമായി ആശയപരമായി പോരാടുന്നത് തനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെയും ശ്രീനഗറിലെ മുതിര്‍ന്ന ആര്‍എസ് എസ് നേതാവ് രാംലാല്‍ വിമര്‍ശിച്ചു. ഇതെല്ലാം രാഹുല്‍ ഗാന്ധി സൃഷ്ടിച്ചെടുത്ത മറ്റൊരു നുണയാണെന്നായിരുന്നു രാംലാലിന്റെ പ്രതികരണം.

അതേസമയം ആർ എസ് എസ് സ്ഥാപക ദിനത്തില്‍ എല്ലാ സ്വയംസേവകർക്കും ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ രംഗത്തെത്തിയിരുന്നു. സംഘടനയെ വളർത്തിയെടുക്കാൻ സമർപ്പണബോധത്തോടെ പ്രവർത്തിച്ച മഹത്‌വ്യക്തികള്‍ക്കെല്ലാം പ്രണാമം അർപ്പിക്കുന്നതായി മോദി എക്സില്‍ കുറിച്ചു. സേവനത്തിലും രാഷ്‌ട്രനിർമ്മാണത്തിലും സാമൂഹിക സൗഹാർദ്ദത്തിലും ആർ എസ് എസ് മഹത്തായ ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണെന്ന് മോദി കുറിച്ചു.

By admin