• Sat. Sep 28th, 2024

24×7 Live News

Apdin News

സ്നേഹം അമൃതവും ആനന്ദവുമാണ്: പ്രൊഫ. വി. മധുസൂദനന്‍ നായര്‍

Byadmin

Sep 28, 2024



അമൃതപുരി: സ്നേഹം അമൃതവും ആനന്ദവുമാണെന്ന് കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍. അമൃതകീര്‍ത്തി പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയില്‍ നിന്ന് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഓരോ ശരീരങ്ങളും അമൃതപുരിയായി മാറുകയാണ്. പ്രപഞ്ചത്തിലെ എല്ലാ ജീവ ശരീരങ്ങളും അതുപോലെയാണ്. മനുഷ്യന് ധനം, ജ്ഞാനം, ശക്തി എന്നിവയില്‍ വലുപ്പ ചെറുപ്പമില്ല. എല്ലാവരും ഒരു ഗണത്തില്‍പ്പെടുന്നു.

എല്ലാം ബ്രഹ്മമായി എത്തുന്ന ഇടം എവിടെയാണോ അവിടം അമൃതമയമാണ്. സമൂഹത്തിന് സേവനം ചെയ്യുന്നതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യമെന്നാണ് ഇവിടെ അമ്മ നല്‍കിയ സന്ദേശം.

മന്ദമാരുതനായ കാറ്റ് വീശുമ്പോള്‍ എല്ലാ സസ്യജാലങ്ങളും ചലിക്കാറുണ്ട്. കഷ്ടത അനുഭവിക്കുന്നവര്‍ക്കെല്ലാം കൈത്താങ്ങായും ആനന്ദമായും ആശ്വാസമായും അമ്മ മാറുന്നതുപോലെ, സ്നേഹം എന്ന വെളിച്ചം നല്‍കിയാല്‍ ലോകം മുഴുവന്‍ മധുമയമാകും. അതുപോലെ ഒരു വേര്‍തിരിവില്ലാതെ എല്ലാ മനുഷ്യനെയും ഒരുപോലെ കാണാന്‍ കഴിയുമെങ്കില്‍ അത്രത്തോളം സുന്ദരമായിരിക്കും ലോകമെന്നും അദ്ദേഹം പറഞ്ഞു.

By admin