
ആലപ്പുഴ: പരിസരശുചിത്വം പാലിക്കാഞ്ഞതിന് നൂറനാട് പൊലീസ് സ്റ്റേഷന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്. സ്റ്റേഷന്‍ പരിസരം വൃത്തിഹീനമായിട്ട് കൊതുക് വളരാന്‍ വഴിയൊരുക്കിയതിനാണ് പഞ്ചായത്ത് അധികൃതര്‍ 2000 രൂപ പിഴ ചുമത്തിയത്.
പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ സ്റ്റേഷന്‍ പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയിരുന്നു. സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച് കൂത്താടികള്‍ പെരുകിയ നിലയിലായിരുന്നു. മാലിന്യമിടാന്‍ വച്ചിരുന്ന ടാങ്കില്‍ വെള്ളം കെട്ടിക്കിടന്ന് അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലുമായിരുന്നു.