• Wed. Nov 11th, 2026

24×7 Live News

Apdin News

സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന, 241344 രൂപ പിഴ ഈടാക്കി, സ്‌കൂട്ടറില്‍ 5 പേരുടെ യാത്രയക്കും ‘ പണി’

Byadmin

Nov 11, 2026



കൊച്ചി: സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന.382 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് 241344 രൂപ പിഴ ഈടാക്കി. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാരുളള ബസുകള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു.

സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്തതിന് 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്തതിന് 89 കേസെടുത്തു. ഡോര്‍ തുറന്നിട്ട് സര്‍വീസ് നടത്തിയതിന് 55 കേസെടുത്തു. ജിപിഎസ് സംവിധാനം പ്രവര്‍ത്തിക്കാത്തതിനും ബ്ലൈന്‍ഡ് സ്‌പോട്ട് മിറര്‍ ഇല്ലാത്തതിനും 31 വീതം കേസുകളെടുത്തു.

അമിതവേഗത്തിന് ഒമ്പത് കേസുകളെടുത്തപ്പോള്‍ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 7 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 14 കേസുകളും രജിസ്റ്റര്‍ ചെയ്തു. സ്പീഡ് ഗവര്‍ണര്‍ അഴിച്ചുമാറ്റിയ 28 വാഹനങ്ങള്‍ സര്‍വീസ് നടത്താനും നിര്‍ദ്ദേശം നല്‍കി.

കൊച്ചിയില്‍ ഇരുചക്ര വാഹനത്തിലെ അഞ്ചുപേരുടെ യാത്രയിലും മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. സ്‌കൂട്ടര്‍ ഓടിച്ച യുവാവിന്റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദു ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനം.

തൃക്കാക്കരയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥികളായ 5 പേരെയും ആര്‍ ടി ഓഫിസില്‍ വിളിച്ചു വരുത്തി. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.രണ്ട് ദിവസം മുന്‍പാണ് തൃക്കാക്കര പൈപ്പ് ലൈന്‍ റോഡിലൂടെ ഒരു സ്‌കൂട്ടറില്‍ 5 വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു യാത്ര ചെയ്തത്. മൂന്ന് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും ഉള്‍പ്പെടെ അഞ്ചംഗസംഘത്തിന്റെയാത്ര ശ്രദ്ധയില്‍പ്പെട്ടവര്‍ ദൃശ്യം പകര്‍ത്തി മോട്ടോര്‍ വാഹന വകുപ്പിന് അയച്ചു കൊടുത്തു.

രണ്ടില്‍ ഏറെ പേരെ സ്‌കൂട്ടറില്‍ കയറ്റിയതിന് ഉടമയ്‌ക്ക് 1,000 രൂപയും ഹെല്‍മറ്റ് ധരിക്കാതിരുന്ന മൂന്നു പേര്‍ 500 രൂപ വീതവും പിഴ അടയ്‌ക്കണം. അഞ്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കണം.

 

 

 

 

 

By admin