• Sun. Aug 30th, 2026

24×7 Live News

Apdin News

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Byadmin

Aug 30, 2026


കൊല്ലം: സ്വകാര്യ ഹോട്ടലിന്റെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ആലപ്പുഴ സ്വദേശിനിയായ യുവതി മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് കണിച്ചുകുളങ്ങര കവലയ്‌ക്ക് സമീപം വിഷ്ണുനിവാസിൽ നാഗപ്പന്റെ മകൾ വൃന്ദ (27) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെ കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകൾനിലയിൽ നിന്നാണ് യുവതി താഴേക്ക് ചാടിയതെന്ന് കൊല്ലം ഈസ്റ്റ് പോലീസ് അറിയിച്ചു. വീഴ്ചയുടെ ആഘാതത്തിൽ യുവതി തത്സമയം മരണപ്പെടുകയായിരുന്നു.

വൃന്ദയും എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20-നാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഇരുവരും കുറച്ചുനാളായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

അമ്മ: ശശികല. സഹോദരങ്ങൾ: വിഷ്ണു, വീണ.



By admin