• Sun. Nov 1st, 2026

24×7 Live News

Apdin News

സ്വന്തം കരിയർ തിരുത്തിയ നേട്ടം; ചരിത്രമെഴുതി കിഷന്റെ കുതിപ്പ്

Byadmin

Nov 1, 2026


ഇന്ത്യക്കെതിരെയുള്ള അവസാന ടി-20യിൽ ന്യൂസിലാൻഡിന് 192 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 191 റൺസ് നേടിയത്.

ഇഷാൻ കിഷനും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇന്ത്യക്കായി അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 32 പന്തിൽ 5 വീതം ഫോറുകളും സിക്സുകളും അടക്കം 63 റൺസാണ് താരം നേടിയത്.

മത്സരത്തിൽ ഇന്റർനാഷണൽ ടി-20യിൽ ഇന്ത്യയ്ക്കുവേണ്ടി 2000 റൺസും ഇഷാൻ പൂർത്തിയാക്കി. ഈ നേട്ടത്തിൽ എത്തുന്ന ആറാമത്തെ ഇന്ത്യൻ താരം ആണ് കിഷൻ. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ, അഭിഷേക് ശർമ എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്.

മത്സരത്തിൽ അയ്യർ 23 പന്തിൽ നിന്നും 50 റൺസും സ്വന്തമാക്കി. 3 ഫോറുകളും 4 സിക്സുമാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്.മത്സരത്തിൽ നമൻ ധീർ 23 പന്തിൽ 33 റൺസും തീഷ് കുമാർ റെഡ്ഢി 17 പന്തിൽ 22 സ്വന്തമാക്കിയപ്പോൾ ഇന്ത്യ മാന്യമായ ടോട്ടലിലേക്ക് നീങ്ങി. ന്യൂസിലാൻഡിന് വേണ്ടി ആദം മിൽനെ നാല് വിക്കറ്റും നഥാൻ സ്മിത്ത്, ബ്ലെയർ ടെക്ലർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.

The post സ്വന്തം കരിയർ തിരുത്തിയ നേട്ടം; ചരിത്രമെഴുതി കിഷന്റെ കുതിപ്പ് appeared first on Chandrika Daily.



By admin