• Mon. May 18th, 2026

24×7 Live News

Apdin News

സ്വര്‍ണനിക്ഷേപം: ഭാരതം ഒന്നാമത്; 445 ലക്ഷം കോടിരൂപയുടെ സ്വര്‍ണ നിക്ഷേപം

Byadmin

May 18, 2026


പത്തനംതിട്ട: സ്വകാര്യമേഖലയിലെ സ്വര്‍ണ ശേഖരത്തില്‍ 445 ലക്ഷം കോടിയുടെ സമ്പാദ്യവുമായി ഭാരതം ഒന്നാം സ്ഥാനത്ത്. കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വറ്റീസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ഭാരതത്തിലെ വീടുകളുടെ സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 5 ട്രില്യന്‍ ഡോളര്‍ ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തേക്കാള്‍ കൂടുതലാണ്.

ഭൗതിക സ്വര്‍ണത്തിന് പുറമേ ഗോള്‍ഡ് എക്‌സ്‌ചേഞ്ച്, ട്രേഡ് ഫണ്ടുകള്‍ എന്നിവയിലേക്കും ഭാരതീയരുടെ നിക്ഷേപം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. സ്വര്‍ണ നിക്ഷേപ രംഗത്ത് ഭാരതത്തിന് ശക്തമായ മുന്നേറ്റമാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ നിക്ഷേപത്തില്‍ മാത്രമല്ല ഗോള്‍ഡ് എക്‌സ്‌ചേഞ്ച്, ട്രേഡ് ഫണ്ടുകളിലേക്കുമുള്ള നിക്ഷേപങ്ങളില്‍ ഭാരതത്തിന് മൂന്നാം സ്ഥാനമാണ് ഉള്ളത്. അമേരിക്കയും ചൈനയും മാത്രമാണ് ഭാരതത്തിന് മുന്നില്‍ ഉള്ളത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഭാരതത്തിലെ വീടുകളിലെ സ്വര്‍ണ ശേഖരത്തിന്റെ മൂല്യം ഏകദേശം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്.

2025 മാര്‍ച്ചില്‍ 236 ലക്ഷം കോടി ആയിരുന്നത് 2026 ജനുവരി ആയപ്പോള്‍ 445 ലക്ഷം കോടിയായി വര്‍ദ്ധിച്ചു. ഇത് കുടുംബങ്ങളുടെ ആകെ ബാങ്ക് നിക്ഷേപങ്ങളുടെയും ഓഹരി സമ്പാദ്യത്തിന്റെയും മൊത്തം മൂല്യത്തിന്റെ 175% വരുമെന്നാണ് കണക്കാക്കുന്നത് കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് സ്വര്‍ണനിക്ഷേപത്തില്‍ നാല് മടങ്ങ് വര്‍ദ്ധനവാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

 



By admin