• Sat. Sep 28th, 2024

24×7 Live News

Apdin News

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്; പവന് 40 രൂപ കുറഞ്ഞു – Chandrika Daily

Byadmin

Sep 28, 2024


ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍പെട്ട് മരണപ്പെട്ട അര്‍ജുനെ അവസാനമായി കാണാന്‍ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേയ്ക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. എം കെ രാഘവന്‍ എംപി, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, അര്‍ജുനായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടെ നിരവധി പേര്‍ അര്‍ജുന് അന്ത്യമോപചാരം അര്‍പ്പിച്ചു. അര്‍ജുന്റെ വീടിന് സമീപം ഒരുക്കിയ ചിതയില്‍ മൃതദേഹം സംസ്‌കരിച്ചു.

ഇന്ന് പുലര്‍ച്ചെയോടെയാണ് അര്‍ജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക് എത്തിച്ചത്. എട്ട് മണിയോടെ പൊതുദര്‍ശനം ആരംഭിച്ചു. കേരളത്തിന്റെ നാനാഭാഗത്ത് നിന്നും ആയിരങ്ങളാണ് അര്‍ജുനെ കാണാന്‍ എത്തിയത്. പതിനൊന്ന് മണിവരെ പൊതുദര്‍ശനത്തിന് വെക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അര്‍ജുനെ കാണാന്‍ ആളുകള്‍ ഒഴുകിയെത്തിയതോടെ പൊതുദര്‍ശനം നീണ്ടു. അര്‍ജുന്റെ സഹോദരന്റെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അര്‍ജുന്റെ മകന്‍ അയാനെയും സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന ഭാഗത്തേയ്ക്ക് കൊണ്ടുവന്നിരുന്നു.

ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുനെ 72 ദിവസത്തിന് ശേഷമാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിച്ചത്്. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് അര്‍ജുന്റെ ലോറിയുടെ കാബിന്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാബിനകത്ത് അര്‍ജുന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ശരീരഭാഗങ്ങള്‍ അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തി. ഇന്നലെ പുറത്തുവന്ന ഡിഎന്‍എ പരിശോധനാ ഫലത്തില്‍ മൃതദേഹഭാഗങ്ങള്‍ അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ വിട്ടുനല്‍കുകയായിരുന്നു.

മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ നിന്നും ഇന്നലെയാണ് പുറപ്പെട്ടത്. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും കര്‍ണാടക പൊലീസും മൃതദേഹവുമായി വന്ന ആംബുലന്‍സിനെ അനുഗമിച്ചിരുന്നു. അതേ സമയം അര്‍ജുന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

 



By admin