സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. പവന് 360 രൂപ കുറഞ്ഞ് 73680 രൂപയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 9210 രൂപയുമായി.
ഇന്നലെ പവന് 1,000 രൂപയും ഗ്രാമിന് 125 രൂപയും കുറഞ്ഞിരുന്നു. 74,040 രൂപയായിരുന്നു ഇന്നലെ പവന്‍ വില. ബുധനാഴ്ചയാണ് സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്നവിലയില്‍ എത്തിയത്. 760 രൂപ വര്‍ധിച്ച് 75,040 രൂപയായിരുന്നു അന്നത്തെ പവന്‍ വില. ഗ്രാമിന്റെ വില 85 രൂപ വര്‍ധിച്ച് 9380 രൂപയുമായിരുന്നു.