കോഴിക്കോട് : യുഡിഎഫ് അധികാരത്തില്‍ വന്നാലും സ്വര്‍ണ്ണക്കടത്ത് തുടരുമെന്ന സൂചന നല്‍കി കരിപ്പൂരിന് പുറത്ത് സ്വര്‍ണ്ണക്കടത്ത് തടയാന്‍ പ്രത്യേക പരിശോധനയ്‌ക്ക് നിന്നിരുന്ന പൊലീസുകാരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി. ഇനി ഈ പൊലീസുകാരുടെ പരിശോധന ഉണ്ടാവില്ല. ഇതോടെ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയാല്‍ സ്വര്‍ണ്ണക്കടത്തുകാര്‍ ഇനി മുതല്‍ സേഫ് ആണ്. പണ്ട് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തുവരുന്നവരെ ഈ പൊലീസ് സംഘം പിടികൂടുമായിരുന്നു.
ഖുറാനുള്ളിലും ഈന്തപ്പഴത്തിനുള്ളിലും ബിരിയാണിച്ചെമ്പിലും സ്വര്‍ണ്ണം കടത്തിയിരുന്ന പഴയ കാലം കഴിഞ്ഞു എന്ന് സമാധാനിക്കാന്‍ പറ്റില്ല. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് പിടികൂടുന്നതിനായി വിമാനത്താവളത്തിന് പുറത്തുള്ള പൊലീസ് കാവലും പ്രത്യേക പരിശോധനയും നിര്‍ത്തലാക്കി. യുഡിഎഫ് അധികാരത്തില്‍ വന്നയുടനെയാണ് ഈ തീരുമാനം പുറത്തുവന്നത്.
കൃത്യമായി പറഞ്ഞാല്‍ മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെയാണ് വിമാനത്താവളത്തിന് പുറത്തെ പരിശോധന അവസാനിപ്പിച്ചുകൊണ്ട് ഉത്തരവായത്. വിമാനത്താവളത്തിിന് പുറത്ത് പ്രത്യേക പരിശോധനയ്‌ക്കായി നിയമിച്ച മൂന്ന് പൊലീസുകാരെയും പിൻവലിച്ചുകൊണ്ട് . ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിട്ടത്. .
വിവിധ സ്റ്റേഷനുകളിലേക്ക് ഈ മൂന്ന് പൊലീസുകാരെയും മാറ്റുകയായിരുന്നു. കരിപ്പൂർ വഴിയെത്തുന്ന സ്വർണം കസ്റ്റംസ് പരിശോധനകളില്‍ കുടുങ്ങുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് പരിശോധന ഏർപ്പെടുത്തിയത്. 2022 മുതലാണ് പരിശോധന ആരംഭിച്ചത്. ഈ പൊലീസ് സംവിധാനം നിരവധി സ്വര്‍ണ്ണക്കടത്ത് പിടിക്കുക പതിവുമായിരുന്നു.
രാജ്യാന്തര ടെർമിനലിന് പുറത്തായിരുന്നു പൊലീസിന്റെ പ്രത്യേക പരിശോധനാ കൗണ്ടർ. ഈ പരിശോധനകള്‍ അവസാനിപ്പിക്കണമെന്ന് പി വി അൻവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.