• Wed. Jul 30th, 2025

24×7 Live News

Apdin News

സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

Byadmin

Jul 30, 2025


ദമ്മാം : സൗദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ദമ്മാം അൽ ഒറൂബയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ വെസ്റ്റ് ദമ്മാം മുൻസിപ്പാലിറ്റി മേധാവി എഞ്ചിനീയർ ഫായിസ് അൽ അസ്മാരി, അൽബീർ അസോസിയേഷൻ ജനറൽ സെക്രട്ടറി എഞ്ചിനീയർ ഇബ്രാഹിം അബു അബ്ഹ എന്നിവർ ചേർന്ന് പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

സൗദി അറേബ്യയുടെ വിഷൻ 2030ന് കരുത്തേകുന്നതാണ് ലുലുവിന്റെ സാന്നിദ്ധ്യമെന്നും മികച്ച തൊഴിലവസരവും പ്രാദേശിക വികസനവുമാണ് യാഥാർത്ഥ്യമാകുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. കൂടുതൽ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറക്കുമെന്നും അദേഹം വ്യക്തമാക്കി.

81268 സ്ക്വയർഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, ഹോട്ട് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്സ്, വീട്ടുകരണങ്ങൾ, ബ്യൂട്ടി പ്രൊഡക്ടുകൾ, സ്റ്റേഷനറി, ടോയ്സ് തുടങ്ങിയവുടെ വിപുലമായ ശേഖരമാണ് ഉള്ളത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നല്ല ഓഫറുകളുമുണ്ട്. ഉപഭോക്താകൾക്കായി മികച്ച പാർക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഈസ്റ്റേൺ പ്രൊവിൻസ് ലുലു സെൻട്രൽ വെയർഹൗസിൽ പുതിയ സോളാർ പ്രൊജ്ക്ടിന്റെ സ്വിച്ച് ഓൺ നിർവ്വഹിച്ചു:

സുസ്ഥിരതയുടേയും ഊർജ്ജസംരക്ഷണത്തിന്റെയും പ്രധാന്യം ഉയർത്തികാട്ടി ഈസ്റ്റേൺ പ്രൊവിൻസ് ലുലു സെൻട്രൽ വെയർഹൗസിൽ പുതിയ സോളാർ പ്രൊജ്ക്ടിന്റെ പ്രവർത്തനം ആരംഭിച്ചു. കാനൂ ക്ലീൻമാക്സുമായി സഹകരിച്ചാണ് പദ്ധതി. കാനൂ ഡയറക്ടർ അഹമ്മദ് അബ്ദുല്ല അലി മുഹമ്മദ് കാനൂ, പ്രസിഡന്റ് തലാൽ ഫൗസി അഹമ്മദ് അലി കാനൂ, കാനൂ ഇൻഡസ്ട്രിയൽ ആൻഡ് എനർജി സിഇഒ മനോജ് കെ ത്രിപാഠി എന്നിവരുടെ സാന്നിദ്ധ്യത്തിൽ, 707.7 കിലോവാൾട്ടിലുള്ള റൂഫ്ടോപ്പ് സോളാർ പ്ലാന്റിന്റെ സ്വിച്ച് ഓൺ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നിർവ്വഹിച്ചു. പ്രതിവർഷം 535 ടൺ കാർബൺ എമിഷൻ കുറയ്ക്കുന്നതിന് പുതിയ സോളാർ പ്ലാന്റ് വഴിവയ്ക്കും. സൗദി അറേബ്യയുടെ വിഷൻ 2030ന്റെ ഭാഗമായുള്ള സുസ്ഥിരതാ പദ്ധതികൾക്ക് പിന്തുണ നൽകിയാണ് ലുലുവിന്റെ സോളാർ പ്രൊജ്ക്ട്. പരിസ്ഥിതി ഊർജ്ജ സംരക്ഷണത്തിന്റെ പ്രധാന്യം മുൻനിർത്തിയാണ് പദ്ധതി.

By admin