ജയ്‌പൂർ: സ്വത്ത് കൈക്കലാക്കാനും ആശ്രിത നിയമനത്തിലൂടെ സർക്കാർ ജോലി സ്വന്തമാക്കാനും വേണ്ടി സ്വന്തം അമ്മയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ മകൾ രാജസ്ഥാനിൽ പിടിയിൽ. അച്ഛന്റെ മരണത്തെത്തുടർന്ന് അമ്മയ്‌ക്ക് ലഭിച്ച സർക്കാർ ജോലി തട്ടിയെടുക്കാൻ, അമ്മയെ വാടകക്കൊലയാളികളെ വിട്ട് ആസൂത്രിതമായി വധിച്ചത്. ജയ്‌പൂർ സ്വദേശിനിയായ ആയുഷി (23) ആണ് ബന്ധുക്കളുമായി ചേർന്ന് അമ്മ നീരജ് ശർമ്മയെ (45) ആസൂത്രിതമായി വധിച്ചത്. കൊലപാതകം റോഡപകടമാണെന്ന് വരുത്തിതീർക്കാനായിരുന്നു ഇവരുടെ ശ്രമം. കേസിൽ ആയുഷിയുടെ അമ്മാവനും കസിനും ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.
രാജസ്ഥാനിലെ ജയ്‌പൂപൂരിലാണ് ആശ്രിത നിയമനം നേടാൻ മകൾ അമ്മയെ കൊലപ്പെടുത്തിയത്. പ്രതാപ് നഗറിലെ രവീന്ദ്ര നഗർ സ്വദേശിയായ 45 വയസ് പ്രായമുള്ള നീരജ് ശർമ്മ എന്ന സ്ത്രീയെ ജൂലൈ 3ാം തിയതിയാണ് കൊല്ലപ്പെടുന്നത്. അമിത വേഗത്തിലെത്തിയ സ്കോർപിയോ കാർ 45കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാൽ നീരജ് ശർമ്മയുടെ മരണത്തിൽ സഹോദരനായ രാകേഷിന് തോന്നിയ സംശയമാണ് വളരെ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം പൊളിച്ചത്. സംഭവത്തിൽ നിരജ് ശർമ്മയുടെ മകൾ ആയുഷിയും ബന്ധുക്കളായ ആറ് പേരുമാണ് പിടിയിലായിട്ടുള്ളത്.
ജയ്‌പൂരിലെ കോടതിയിലെ എൽഡി ക്ലാർക്ക് ആയിരുന്നു 45കാരി. ഈ ജോലി ഇവർക്ക് ഭർത്താവ് വിജയ് കുമാർ ശർമ്മയുടെ മരണത്തിന് പിന്നാലെ ആശ്രിത നിയമനത്തിലൂടെ ലഭിച്ചതായിരുന്നു. അച്ഛന്റെ മരണത്തന് പിന്നാലെ ആശ്രിത നിയമനത്തിൽ ജോലി ചെയ്യാൻ ആയുഷി താൽപര്യം കാണിച്ചിരുന്നു. എന്നാൽ നീരജ് ശർമ ഇതിന് അനുവാദനം നൽകിയില്ല. ഇത് ആയുഷിയെ കടുത്ത സമ്മദ്ദത്തിലാക്കിയിരുന്നു. ഇതോടെയാണ് ബന്ധുക്കൾക്കൊപ്പം ചേർന്ന സ്വത്തും അമ്മയുടെ ജോലിയും തട്ടിയെടുക്കാനായി ആയുഷി പദ്ധതി തയ്യാറാക്കിയത്. 7 ലക്ഷം രൂപയാണ് ആയുഷി അമ്മയെ കൊലപ്പെടുത്താനായി നൽകിയത്. അമ്മയെ കൊലപ്പെടുത്തിയാൽ ആശ്രിത നിയമനത്തിലൂടെ ജോലി തനിക്ക് ലഭിക്കുമെന്നും അതോടൊപ്പം കുടുംബ സ്വത്തുക്കൾ സ്വന്തമാക്കാമെന്നുമായിരുന്നു യുവതിയുടെ കണക്കുകൂട്ടൽ.
Related posts: