• Tue. Sep 22nd, 2026

24×7 Live News

Apdin News

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

Byadmin

Sep 22, 2026


പത്തനംതിട്ട: ശബരിമല വികസനത്തിൽ യാതൊരു മാറ്റവും കൊണ്ടുവരാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി. ഭക്തർ ഏതെങ്കിലും രീതിയിൽ അവിടെ വന്നു പോട്ടെ ഞങ്ങൾക്ക് ഒന്നുമില്ല എന്നുള്ള ഇടതുപക്ഷ സർക്കാരിന്റെ ധാർഷ്ട്യം, അതേ ധാർഷ്ട്യം തന്നെയാണ് ഈ സർക്കാരും വെച്ചുപുലർത്തുന്നത്. ആ ധാർഷ്ട്യത്തെ ബിജെപി വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ഭരണകാലത്ത് ഈ യുഡിഎഫും, കോൺഗ്രസ്സും വി ഡി സതീശനുമെല്ലാം ശബരിമലയിൽ നേരിടുന്ന അസൗകര്യങ്ങളിൽ വലിയ രീതിയിൽ പ്രക്ഷോഭങ്ങളുമായി ഇറങ്ങിയതാണ്. പക്ഷേ അതിലുമൊക്കെ വളരെ വഷളായ സ്ഥിതിയിലേക്ക് ആയിരിക്കും ഇത്തവണത്തെ സീസൺ പോകാൻ പോകുന്നത്. ഈ ആശങ്ക ഉടനെ പരിഹരിക്കാൻ സംസ്ഥാന സർക്കാരിനോട് ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെടുകയാണ്.നിങ്ങളെക്കൊണ്ട് കഴിയുന്നില്ലെങ്കിൽ ഇതിനൊരു ശാശ്വത പരിഹാരം എന്നും ഭാരതീയ ജനതാ പാർട്ടി മുമ്പോട്ട് വെച്ചിട്ടുണ്ട്.

കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ അത് നരേന്ദ്രമോദി സർക്കാരിന് വിട്ടുകൊടുക്കുക. മോദി സർക്കാർ അത് ഭംഗിയായിട്ട് നടത്തും. വികസനം എന്താണെന്ന് കാണിച്ചുതരും. ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിജിയോട് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവർ നിരവധി തവണ ഈ ആവശ്യം പറഞ്ഞപ്പോൾ അദ്ദേഹം വളരെ പോസിറ്റീവ് ആയിട്ടാണ് ഇതിന് മറുപടി നൽകിയിട്ടുള്ളത്.

ആദ്യ മോദി സർക്കാരിൽ നിന്നും ശബരിമല വികസനത്തിന്‌ നൂറ് കോടി രൂപ അനുവദിച്ചിട്ട് അതുപോലും വാങ്ങിച്ചെടുക്കാൻ കഴിയാത്ത സർക്കാരാണ് കേരളത്തിലുള്ളത്. എൽഡിഎഫ് സർക്കാരിനെ ഓർമ്മിപ്പിക്കുന്ന വിധം അതേ പാറ്റേണിലാണ് യുഡിഎഫ് സർക്കാരും മുമ്പോട്ട് പോകുന്നത്. സർക്കാർ മാറിയെന്നേയുള്ളൂ. ശബരിമലയ്‌ക്ക് എന്ത് കിട്ടി എന്നുള്ള ചോദ്യം ഞങ്ങൾ ചോദിക്കുകയാണ്. ശബരിമല വികസനത്തിൽ യാതൊരു മാറ്റവും കൊണ്ടുവരാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല.

ഭക്തർ ഏതെങ്കിലും രീതിയിൽ അവിടെ വന്നു പോട്ടെ ഞങ്ങൾക്ക് ഒന്നുമില്ല എന്നുള്ള ഇടതുപക്ഷ സർക്കാരിന്റെ ധാർഷ്ട്യം, അതേ ധാർഷ്ട്യം തന്നെയാണ് ഈ സർക്കാരും വെച്ചുപുലർത്തുന്നത്. ആ ധാർഷ്ട്യത്തെ ബിജെപി വച്ചുപൊറുപ്പിക്കില്ല. കൃത്യമായ സൗകര്യങ്ങൾ ഒരുക്കാൻ ശബരിമലയിൽ സർക്കാരിന് സാധിച്ചില്ലെങ്കിൽ വലിയ പ്രക്ഷോഭ പരിപാടികളുമായി ബിജെപി മുമ്പോട്ട് പോകുമെന്ന് അനൂപ് ആൻ്റണി ആവർത്തിച്ചു.



By admin