തിരുവനന്തപുരം: മുഖ്യമന്ത്രിയാകാൻ ശശി തരൂർ യോഗ്യനെന്ന സർവ്വേ റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ശശി തരൂരിന് അനുകൂലമായി സര്‍വ്വേ നടത്തിയ ഏജന്‍സിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ‘വോട്ട് വൈബിന്‍’ എന്ന ഏജന്‍സിയാണ് ശശി തരൂര്‍ മുഖ്യമന്ത്രിയാകുമെന്ന തരത്തിലുള്ള സര്‍വ്വേ നടത്തിയതെന്നും നാലുമാസം മുമ്പാണ് ഏജന്‍സി പ്രവര്‍ത്തനം തുടങ്ങിയതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കേരളത്തില്‍ മാത്രം സര്‍വ്വേ നടത്തുന്നതിലെ താത്പര്യമാണ് തരൂര്‍ വിരുദ്ധ പക്ഷം സംശയിക്കുന്നത്.
മറ്റ് നേതാക്കള്‍ക്ക് ജനപിന്തുണയില്ലെന്ന് വരുത്താനാണ് സര്‍വ്വേ നടത്തിയതെന്നും ആക്ഷേപമുണ്ട്. സര്‍വേ നടത്തിയത് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ലക്ഷ്യമിട്ടാണെന്നും ശശി തരൂര്‍ വിരുദ്ധ പക്ഷം ആരോപിക്കുന്നു.