ടെൽ അവീവ്: ഹമാസിന്റെ ആയുധ നിർമ്മാണ വിഭാഗത്തിന്റെ കമാൻഡറായിരുന്ന ബാഷർ താബെത്തിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ സേന ഞായറാഴ്ച അറിയിച്ചു. ഹമാസിന്റെ ആയുധ നിർമ്മാണ മേഖലകളിലെ ഗവേഷണത്തിനും വികസനത്തിനും വേണ്ടി പ്രവർത്തിച്ചിരുന്നത് കൊല്ലപ്പെട്ട താബെത്ത് ആയിരുന്നെന്ന് ഐഡിഎഫ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പറഞ്ഞു.
ഇസ്രയേലിന്റെ ആക്രമണത്തിൽ ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ, നിരവധി തീവ്രവാദികൾ, തുരങ്കങ്ങൾ എന്നിവ കണ്ടെത്തി നശിപ്പിച്ചതായും ഐഡിഎഫ് പറഞ്ഞു. കൂടാതെ തീവ്രവാദികളുടെ സമുച്ചയങ്ങൾ, 75 ഓളം ഭീകര കേന്ദ്രങ്ങളും തകർത്തിട്ടുണ്ട്. ഈ ആക്രമണത്തിൽ ഇസ്രായേലി വ്യോമസേനയും (ഐഎഎഫ്) ഉൾപ്പെട്ടിരുന്നു.
ഐഡിഎഫ് എക്‌സിലെ ഒരു പോസ്റ്റിലാണ് ഈ ആക്രമണങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകിയത്. ഹമാസിന്റെ ആയുധ നിർമ്മാണ സംവിധാനത്തിലെ ഗവേഷണത്തിനും വികസനത്തിനും ഇയാൾ ഉത്തരവാദിയായിരുന്നു. താബെത്ത് അവരുടെ ആയുധ ശേഖരം പുനഃസ്ഥാപിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും പ്രവർത്തിച്ചുവെന്നും ഐഡിഎഫ് പോസ്റ്റിൽ പറഞ്ഞു.
ഇതിനു പുറമെ ഐഡിഎഫ് സൈനികരെ ആക്രമിക്കാൻ പോകുന്ന തീവ്രവാദ ഗ്രൂപ്പുകളെ ഐഎഎഫ് ലക്ഷ്യം വയ്‌ക്കുകയും തീവ്രവാദ സൈനിക കേന്ദ്രങ്ങളും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ ഏകദേശം 75 തീവ്രവാദ ലക്ഷ്യങ്ങൾ ആക്രമിക്കുകയും ചെയ്തുവെന്നും പോസ്റ്റിൽ പറയുന്നു.