• Tue. Jun 2nd, 2026

24×7 Live News

Apdin News

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

Byadmin

Jun 2, 2026


കൊച്ചി : പുതിയ കാലത്ത് മുസ്ലീം പെൺകുട്ടി തെരഞ്ഞെടുപിൽ മത്സരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പേരാമ്പ്ര എംഎല്‍എയും മുസ്ലിം ലീഗിന്റെ യുവ നേതാവുമായ ഫാത്തിമ തഹിലിയ. സാധാരണ ഒരു സ്ത്രീ മത്സരിക്കാന്‍ പോവുന്നത് പോലെയല്ല. സ്ത്രീകള്‍ മത്സരിക്കാന്‍ പോവുന്നതേ ബുദ്ധിമുട്ടാണ്. അവിടെ ഒരു മുസ്ലിം സ്ത്രീ മത്സരിക്കുക അതിനേക്കാള്‍ ബുദ്ധിമുട്ടാണെന്നാണ് ഫാത്തിമ തഹലിയ സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നത്.

നൂര്‍ബിന റഷീദ് കഴിഞ്ഞ തവണ കോഴിക്കോട് സൗത്തില്‍ മത്സരിച്ചപ്പോള്‍ മതസംഘടനകളുടെ എതിര്‍പ്പ് അവരുടെ തോല്‍വിക്ക് ഒരു കാരണമായി എന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു . എന്നാൽ തനിക്ക് അതിൽ വിയോജിപ്പുണ്ടെന്നും ഫാത്തിമ തഹലിയ പറയുന്നു. മുസ്ലീം ഐഡന്റി വരുമ്പോൾ നമ്മൾ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും. മറ്റുള്ളവർക്ക് കിട്ടുന്ന പ്രിവിലേജ് നമുക്ക് കിട്ടില്ല, അതൊരു സത്യാവസ്ഥയാണെന്നും ഫാത്തിമ തഹലിയ പറയുന്നു.

 



By admin